Monday January 23, 2017
Latest Updates

പെഷവാറിലെ കൂട്ടക്കുരുതിയുടെ ചാലക ശക്തി ഇന്ത്യയാണെന്ന ആരോപണവുമായി പാക് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ്

പെഷവാറിലെ കൂട്ടക്കുരുതിയുടെ ചാലക ശക്തി ഇന്ത്യയാണെന്ന ആരോപണവുമായി പാക് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ്

ഇസ്‌ലാമാബാദ്:ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ്.പെഷവാറില്‍ താലിബാന്‍ ആക്രമണത്തില്‍ 132 കുട്ടികളടക്കം 144 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന് ശേഷം ഇന്ത്യ നല്‍കുന്ന പിന്തുണയെ കുറിച്ച് പാക്ക് നേതാക്കള്‍ നന്ദി പ്രകടിപ്പിച്ച സാഹചര്യത്തില്‍ തന്നെ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന വാദവുമായി മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് രംഗത്ത്.

മൗലന ഫഹദുള്ള ആരാണെന്ന് നിങ്ങള്‍ക്കറിയാമോ. തെഹരീക്ക് ഇ താലിബാന്‍ കമാന്‍ഡറാണ് ഫഹദുള്ള. അയാള്‍ അഫ്ഗാനിസ്താന്‍കാരനാണ്. പാക്കിസ്താനില്‍ ആക്രമണം നടത്താന്‍ കര്‍സായി സര്‍ക്കാറാണ് ഫഹദുള്ളക്ക് പിന്തുണ നല്‍രുന്നതെന്ന് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.

ആക്രമണം നടത്തിയവര്‍ക്ക് പരിശീലനം നല്‍കിയത് ഇന്ത്യയാണെന്നും മുഷറഫ് ആരോപിച്ചു. പാക്കിസ്താനില്‍ ആക്രമണങ്ങള്‍ നടത്താന്‍ താലിബാന്‍ കമാന്‍ഡര്‍മാര്‍ക്ക് ഇന്ത്യയും അഫ്ഗാനിസ്താനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് മുന്‍ പാക്ക് പ്രസിഡന്റ് പറഞ്ഞത്.

ജമാഅത്ത്ഉദ്ദവ നേതാവ് ഹാസിഫ് സയ്യിദും ഇന്ത്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിട്ടുണ്ട്.

Scroll To Top