Friday August 18, 2017
Latest Updates

പെറ്റേണിറ്റി ലീവ് നിര്‍ബന്ധിതമാക്കാന്‍ ആലോചിക്കുന്നില്ലെന്ന് സര്‍ക്കാര്‍,ബെനഫിറ്റ് വാങ്ങാന്‍ ‘അച്ഛന്‍മാര്‍ക്ക്’ വിമുഖതയെന്നും വെളിപ്പെടുത്തല്‍ 

പെറ്റേണിറ്റി ലീവ് നിര്‍ബന്ധിതമാക്കാന്‍ ആലോചിക്കുന്നില്ലെന്ന് സര്‍ക്കാര്‍,ബെനഫിറ്റ് വാങ്ങാന്‍ ‘അച്ഛന്‍മാര്‍ക്ക്’ വിമുഖതയെന്നും വെളിപ്പെടുത്തല്‍ 

ഡബ്ലിന്‍ : പെറ്റേണിറ്റി ലീവ് നിര്‍ബന്ധിതമാക്കാന്‍ ആലോചിക്കുന്നില്ലെന്നു സാമൂഹിക സുരക്ഷാ മന്ത്രി റെജീന ഡോഹര്‍ട്ടി.കഴിഞ്ഞ സെപ്തംബറില്‍ നടപ്പാക്കിയതു മുതല്‍ ഇതുവരെ 20,000 പേരാണ് പെറ്റേണിറ്റി ലീവെടുത്തത്.എന്നാല്‍ ഇവരിലധികവും പെറ്റേണിറ്റി ബെനഫിറ്റ് വാങ്ങുന്നതില്‍ താത്പര്യം കാട്ടുന്നില്ല എന്നാണ് കണ്ടെത്തല്‍.കൂടുതല്‍ പേരെ പെറ്റേണിറ്റി ലീവ് എടുക്കുന്നത് പ്രേരിപ്പിക്കുന്നതിനായി പുതിയ പ്രചാരണപരിപാടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു കുഞ്ഞുണ്ടായി 26ആഴ്ചകള്‍ക്കുള്ളില്‍ ഈ അവധി എടുക്കാം.രണ്ടാഴ്ചയില്‍ 235യൂറോയാണ് ലഭിക്കുക.വളരെ ലളിതമായ നടപടി ക്രമങ്ങളെ ഇതിന് ആവശ്യമായുള്ളു എന്നും മന്ത്രി വെളിപ്പെടുത്തി.

കുഞ്ഞുണ്ടാകുന്ന സമയം മുതല്‍ അച്ഛന്റെ സാന്നിധ്യവും വീട്ടില്‍ ഉറപ്പാക്കുന്ന നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് പെറ്റേണിറ്റി ലീവ് നടപ്പാക്കിയത്.അമ്മയെ സഹായിക്കുന്നതിനല്ല ലീവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എന്നുവെച്ച് ഇത് നിര്‍ബന്ധിതമാക്കാന്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പെറ്റേണിറ്റി ലീവിനുള്ള തുക ഉയര്‍ത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും അവര്‍ പറഞ്ഞു.

Scroll To Top