Sunday September 24, 2017
Latest Updates

പെര്‍ത്തില്‍ മലയാളി യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു

പെര്‍ത്തില്‍ മലയാളി യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു

പെര്‍ത്ത് : പെര്‍ത്തിലെ മോര്‍ലിയില്‍ മലയാളി യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. അങ്കമാലി നടുവട്ടം ആലുക്ക വീട്ടില്‍ സിബി (34) ആണ് മരിച്ചത്. TAFE യിലെ ഡെന്റല്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്നു. കലാ കായികരംഗത്ത് സജീവമായിരുന്ന സിബിയുടെ മരണം സുഹൃത്തക്കളില്‍ നടുക്കമാണുണ്ടാക്കിയത്. റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചാള്‍സ് ഗാര്‍ഡിനെറിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.പെര്‍ത്തിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു

Scroll To Top