Wednesday April 26, 2017
Latest Updates

പൃഥ്വിരാജ് അച്ഛനാവുന്നു …..

പൃഥ്വിരാജ് അച്ഛനാവുന്നു …..

തിരുവനന്തപുരം: സെലിബ്രെറ്റികള്‍ അച്ഛനും അമ്മയും മറ്റുമാകുമ്പോള്‍ അതിലൊരു വാര്‍ത്തയുണ്ട് .ഇപ്പോഴിതാ കേരളത്തിലെ പ്രമുഖ നടന്‍ പൃഥ്വിരാജ് അച്ഛനാവാന്‍ പോവുന്നു എന്ന വാര്‍ത്ത. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അല്‍പം മുമ്പാണ് പൃഥ്വിരാജ് തന്നെ ഇക്കാര്യം അറിയിച്ചത്.

പൃഥ്വിരാജിന്റെ ആരാധകര്‍ സംഭവം ഏറ്റെടുത്ത് ആഘോഷം തുടങ്ങി കഴിഞ്ഞത്രേ.

സുപ്രിയ അമ്മയാവാന്‍ ഒരുങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു. ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിന് കാത്തിരിക്കുകയാണെന്നും പൃഥ്വി ആഹ്ലാദപൂര്‍വ്വം അറിയിക്കുന്നു’.

താന്‍ അച്ഛനാകുന്ന കാര്യം മറ്റുള്ളവര്‍ പറഞ്ഞ് അറിയാതിരിക്കാനാണ് താന്‍ തന്നെ ഔദ്യോഗികമായി അറിയിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ 2011 ഏപ്രില്‍ 25നാണ് പൃഥ്വി ജീവിത സഖിയാക്കിയത്.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമുള്‍പ്പെടെ നേടി മലയാള സിനിമയിലും ബോളിവുഡിലും തിളങ്ങിനില്‍ക്കുകയാണ് പൃഥ്വി ഇപ്പോള്‍. അച്ഛനാകുന്നതിനെ കുറിച്ച് പൃഥ്വിരാജിന്റെ പോസ്റ്റ് ചുവടെpritwi

Scroll To Top