Thursday November 15, 2018
Latest Updates

പുലി പോലെ വന്നത് എലി പോലെ പോയി ….ക്യാല്ലൂം കൊടുങ്കാറ്റ് കാര്യമായ നാശമുണ്ടാക്കാതെ കടന്നുപോയി

പുലി പോലെ വന്നത് എലി പോലെ പോയി ….ക്യാല്ലൂം കൊടുങ്കാറ്റ് കാര്യമായ നാശമുണ്ടാക്കാതെ കടന്നുപോയി

ഡബ്ലിന്‍ : അയര്‍ലണ്ടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി പാഞ്ഞെത്തിയ ക്യാല്ലൂം കൊടുങ്കാറ്റ് കാര്യമായ നാശമുണ്ടാക്കാതെ കടന്നുപോയി.മണിക്കൂറില്‍ 110കിലോമീറ്റര്‍ വേഗതയിലാണ് ക്യാല്ലും കടന്നുപോയത്.മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിച്ചിരുന്നത്.ചെറിയ തോതില്‍ ചിലയിടങ്ങളില്‍ ഗതാഗത തടസ്സവും ആയിരക്കണക്കിന് വീടുകളിലും മറ്റും വൈദ്യുതി മുടക്കിയതുമല്ലാതെ മറ്റ് നഷ്ടങ്ങളൊന്നും കൊടുങ്കാറ്റുണ്ടാക്കിയില്ല.

കെറി, ക്ലേര്‍, മയോ, ഡൊണോഗല്‍ എന്നിവയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ കടല്‍ത്തീര ഭാഗത്താണ് വൈദ്യുതി മുടങ്ങിയത്.വ്യാഴാഴ്ച രാത്രിയില്‍ ശക്തമായ കാറ്റുമഴയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഗതാഗതംതടസ്സപ്പെടുത്തി.വെള്ളിയാഴ്ച ഉച്ചയോടെ തടസ്സങ്ങളൊക്കെ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.കൊടുങ്കാറ്റിന്റെ കെടുതി പ്രതീക്ഷിച്ചതുപോലെയുണ്ടാക്കിയില്ലെന്നറിയിച്ച ദേശീയ സുരക്ഷാ അടിയന്തര കോര്‍ഡിനേഷന്‍ ഗ്രൂപ്പ് എല്ലാ ഏജന്‍സികളുടെയും തയ്യാറെടുപ്പുകള്‍ക്ക് നന്ദിയും അറിയിച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് പുലര്‍ച്ചെ നാലു മണിയോടെ 60,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.ഏഴ് മണിയോടെ ഇവയില്‍ കെറി, കോര്‍ക്ക്, കില്‍ക്കെന്നി, ലിമെറിക് മേയോ , മൊണഗന്‍ എന്നീ സ്ഥലങ്ങളിലെ 30,000 കണ്ക്ഷനുകള്‍ പുനസ്ഥാപിച്ചു.

വടക്കന്‍ അയര്‍ലണ്ടിലെ വൈദ്യുതിയുടെ 150കെട്ടിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.റെയില്‍വേ നിരവധി ഡാര്‍ട്ട് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.മറ്റ് ഐറിഷ് റെയില്‍ സര്‍വീസുകളെല്ലാം പ്രവര്‍ത്തിച്ചു.എന്നാല്‍ ലൈനില്‍ ഇലകളും വീണത് നീക്കം ചെയ്യേണ്ടതിനാല്‍ തീവണ്ടികള്‍ 40 മിനിറ്റ് വരെ വൈകി.ഏയര്‍ ലിംഗ്സ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.ഷാനന്‍ എയര്‍പോര്‍ട്ടിലേക്കുള്ള റിയാനേര്‍ വിമാനം ഡബ്ലിനിലേക്ക് തിരിച്ചുവിട്ടു.

ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നതുവരെ തീരപ്രദേശങ്ങളില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന് കോഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു .ഡബ്ലിന്‍, ലൗത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ, മീത്ത്, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ഡൊണോഗല്‍, ഗോള്‍വേ, മേയോ, സ്ലൈഗോ ,ക്ലേര്‍, കെറി എന്നീ 13 കൗണ്ടികളില്‍ ഇന്നും ശക്തമായ മഴ തുടരും.

മെറ്റ് ഏറന്‍ മുന്നറിയിപ്പു പ്രകാരം വെക്സ്ഫോര്‍ഡ്, വിക്ലോ, കില്‍ക്കെന്നി,കാര്‍ലോ കൗണ്ടികളില്‍ യെല്ലോ മഴ അലര്‍ട്ട് നിലനില്‍ക്കുകയാണ്.അയര്‍ലണ്ടിന്റെ തീരത്ത് ശക്തമായ കാറ്റുംമഴയും ഉണ്ടാകാനിടയുള്ളതിനാല്‍ അറ്റ്ലാന്റിക് തീരദേശ കൗണ്ടികളിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. പറഞ്ഞു.മഴ വ്യാപകമാകാനുമിടയുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top