Thursday February 23, 2017
Latest Updates

പുനസംഘടന: ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര നേരത്തെയാക്കി

പുനസംഘടന: ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര നേരത്തെയാക്കി

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 23 നു ഡല്‍ഹിക്ക് പോകും. നേരത്തെ 29 നു ഡല്‍ഹിക്ക് പോകാനായിരുന്നു തീരുമാനം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച 24 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി യാത്ര നേരത്തെ ആക്കിയത്. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച ജി കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ വിവിധ ഗ്രൂപ്പുകള്‍ രംഗത്ത് വന്നത് ഉമ്മന്‍ചാണ്ടിക്ക് തലവേദന ആയിരിക്കുകയാണ്.

സ്പീക്കര്‍ സ്ഥാനം ഒഴിയുന്ന കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ ബാധ്യത ഇല്ലെന്ന് ഇന്നലെ പിപി തങ്കച്ചന്‍ പ്രസ്താവിച്ചിരുന്നു. കെപിസിസി പ്രസിഡന്‍്‌റിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് കാര്‍ത്തികേയന്‍ രാജി തീരുമാനം പ്രഖ്യാപിച്ചതെന്നു പറഞ്ഞു. എംഎം ഹസനും വിമര്‍ശനം ഉന്നയിച്ചിരുന്നു. കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്ക് വരുന്നതോടെ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ പ്രാധാന്യം കുറയുമെന്നതിനാല്‍ ഐ ഗ്രൂപ്പിനും മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തിയുണ്ട്. ഇടഞ്ഞു നില്ക്കുന്ന വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി മന്ത്രിസഭാ പുനസംഘടന നടത്തുകയെന്ന കനത്ത് വെല്ലുവിളിയാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളത്.

Scroll To Top