Thursday July 27, 2017
Latest Updates

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഈ മാസം ഉണ്ടാകും 

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഈ മാസം ഉണ്ടാകും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്വതന്ത്ര ടി ഡികളായ കാതറിന്‍ മര്‍ഫി, സ്റ്റീഫന്‍ ഡൊണേലി, റോസിന്‍ ഷോര്‍ടാള്‍എന്നിവരുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകൃതമാവുന്നു. സീനഡില്‍ പ്രധാനമന്ത്രിയുടെ നോമിനികളായ കാതറിന്‍ സാപ്പോണ്‍, ജിലിയന്‍ വാന്‍ ടണ്‍ഹോട്ട് എന്നിവരും പുതിയ നീക്കവുമായി സഹകരിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സ്ഥിരീകരിച്ച സ്റ്റീഫന്‍ ഡൊണോലി എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഈയവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും അറിയിച്ചു. പുതിയ ഇടതുപക്ഷ പാര്‍ട്ടി ഈ മാസം അവസാനത്തോടെ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ലീന്‍സ്റ്റര്‍ ഹൗസില്‍ അഞ്ചംഗ സംഘം തുടര്‍ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിതവാദപരമായ ഇടതുപക്ഷ മൂല്യങ്ങളിലൂന്നിയ, സാമ്പത്തിക, സാമൂഹ്യ ക്ഷേമ രാഷ്ട്രീയത്തിനായിരിക്കും പുതിയ പാര്‍ട്ടി ഊന്നല്‍ നല്‍കുക. നീക്കത്തില്‍ പങ്കാളികളാവാന്‍ മറ്റ് ഒറിയാറ്റസ് അംഗങ്ങളെയും സംഘം സമീപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ലൂസിണ്ട ക്രൈഗ്ടണ്‍ റെനുവ പാര്‍ട്ടി രൂപീകരിക്കുകയും കാര്‍ലോകില്‍കെന്നി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. 

Scroll To Top