Sunday July 23, 2017
Latest Updates

പുതിയ പഠനം വെളിപ്പെടുത്തുന്നു പച്ചകുത്തുന്നതിനും ചില കാണപ്പുറങ്ങള്‍

പുതിയ പഠനം വെളിപ്പെടുത്തുന്നു പച്ചകുത്തുന്നതിനും ചില കാണപ്പുറങ്ങള്‍

ഡബ്ലിന്‍ :പച്ചകുത്തുന്നതിന് ചില കാണപ്പുറം കൂടി ഉണ്ടെന്ന് പഠനം.പച്ചകുത്തുന്നവരില്‍ തീക്ഷ്ണമായ കാമാഭിനിവേശവും ഉണ്ടെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.വിവാഹിതരുടെ ഡെയ്റ്റിംഗ് വെബ്സൈറ്റായ വിക്ടോറിയ മിലന്‍ നടത്തിയ പഠനമാണ് ഇതു വ്യക്തമാക്കിയത്.ലക്ഷക്കണക്കിനാളുകളില്‍ നടത്തിയ പഠനമാണ് ഇത്. 16 രാജ്യങ്ങളിലായി മൂന്ന് മില്യണ്‍ ആളുകളോടാണ് വെബ്സൈറ്റ് പച്ചകുത്തിന്റെ രഹസ്യം തേടിയത്.

സ്‌ക്വാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കാണ് പച്ചകുത്തുന്നതിനോട് ഏറെ താല്‍പര്യം.ഡെന്‍മാര്‍ക്ക് (42.3%),ഫിന്‍ലണ്ട് (41.1%),സ്വീഡന്‍ (40.8%),അയര്‍ലണ്ട് (40%) എന്നിവയാണ് 15ലെ ആദ്യ നാല് രാജ്യങ്ങള്‍.രഹസ്യഭാഗത്ത് പച്ചകുത്തുന്നതില്‍ ഫിന്‍ലണ്ടിലെ (15.8%)സ്ത്രീകള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്.യുകെയില്‍ 11.1 ശതമാനത്തിനും അയര്‍ലണ്ടിലെ പത്തുശതമാനം സ്ത്രീകള്‍ക്കും അനാഛാദിത ഭാഗത്ത് പച്ചകുത്താന്‍ ഇഷ്ടമാണ്.ശരീരകലയുടെ ലൈംഗിക വശമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് വിക്ടോറിയ മിലന്‍ സി.ഇ.ഒ സിഗുഡ് വേഡല്‍ പറഞ്ഞു.

Scroll To Top