Thursday November 23, 2017
Latest Updates

പുതിയ ചിത്രത്തിനായി പൃഥ്വിരാജ് ഫുട്‌ബോള്‍ പരിശീലിക്കുന്നു

പുതിയ ചിത്രത്തിനായി പൃഥ്വിരാജ് ഫുട്‌ബോള്‍ പരിശീലിക്കുന്നു

പുതിയ ചിത്രത്തിനായി പൃഥ്വിരാജ് ഫുട്‌ബോള്‍ പരിശീലിക്കുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറായ ജെമേഷ് കോട്ടയ്ക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് പൃഥ്വി ഫുട്‌ബോള്‍ പരിശീലിക്കുന്നത്. ഐഎം വിജയന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരംങ്ങളും ചില ആഫ്രിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഐഎം വിജയന്‍ നേരത്തെ ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദി ബ്യൂട്ടിഫുള്‍ ഗെയിം എന്നാണു ചിത്രത്തിന്റെ പേര്. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളി താരങ്ങളായ ജോ പോള്‍ അഞ്ചേരി, ഷറഫലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ സിനിമയിലെ കഥാപാത്രത്തിന് പൃഥ്വിരാജ് ഏറ്റവും യോജിച്ച താരം തന്നെയാണെന്ന് സംവിധായകന്‍ ജമേഷ് കോട്ടക്കല്‍ പറഞ്ഞു.

അദ്ദേഹത്തിന് ഫുട്‌ബോള്‍ കളിയും നന്നായി വഴങ്ങുന്നുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ താരങ്ങളുടെ ശരീര ഭാഷയും കേളീ ശൈലിയും മനസിലാക്കുന്നതിനു വേണ്ടിയാണ് പ്രൊഫഷണല്‍ കോച്ചുമാരുടെ കീഴില്‍ തന്നെ കുറച്ച് നാള്‍ ഫുട്‌ബോള്‍ പരിശീലിക്കാന്‍ തീരുമാനിച്ചതെന്നു ജെമേഷ് കോട്ടക്കല്‍ പറഞ്ഞു.

Scroll To Top