Friday February 24, 2017
Latest Updates

പുതിയ ഗെറ്റപ്പില്‍ എംജി ശ്രീകുമാര്‍ ഇനി ക്യാമറയ്ക്ക് മുന്നില്‍

പുതിയ ഗെറ്റപ്പില്‍ എംജി ശ്രീകുമാര്‍ ഇനി ക്യാമറയ്ക്ക് മുന്നില്‍

എംജി ശ്രീകുമാര്‍ അഭിനേതാവാകുന്നു. ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ചിത്രത്തിലാണ് എംജി ശ്രീകുമാര്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഒരു സംഗീത സംവിധായകനായാണ് എംജി ശ്രീകുമാര്‍ അഭിനയിക്കുന്നത്. നരച്ച താടിയും തലയില്‍ക്കെട്ടുമായി വ്യത്യസ്ത ഗെട്ടപ്പിലാണ് എംജി ശ്രീകുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പതിവ് രൂപത്തില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കുന്നതില്‍ വ്യത്യസ്തത ഇല്ലെന്നു തോന്നിയതിനാലാണ് ഈ വേഷപ്പകര്‍ച്ചയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നേരത്തെ അര്‍ദ്ധനാരി എന്ന ചിത്രത്തിലൂടെ സിനിമ നിര്‍മ്മാണ മേഖലയില്‍ ഭാഗ്യം പരീക്ഷിച്ച് എംജി ഇത് ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്.

മലയാളത്തിന് നൂറു കണക്കിന് പാട്ടുകള്‍ സമ്മാനിച്ചിട്ടുള്ള എംജി ശ്രീകുമാര്‍ താണ്ഡവം ഉള്‍പ്പെടെ ചില ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കേണ്ട വേഷം അദ്ദേഹത്തിന് പരിചിതമാണ്.

Scroll To Top