Friday January 19, 2018
Latest Updates

പുതിയ ക്രോസ് സിറ്റി ലുവാസ് ലൈനില്‍ വിജയകരമായി പരീക്ഷണയോട്ടം: ഡിസംബറില്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും

പുതിയ ക്രോസ് സിറ്റി ലുവാസ് ലൈനില്‍ വിജയകരമായി പരീക്ഷണയോട്ടം: ഡിസംബറില്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഗ്രീന്‍ -റെഡ് ലുവാസ് ലൈനുകള്‍ തമ്മില്‍ യോജിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ ക്രോസ് സിറ്റി ലൈനില്‍ പരീക്ഷണയോട്ടംനടത്തി.സെന്റ് ഗ്രീഫന്‍സ് ഗ്രീന്‍ മുതല്‍ കാബ്ര ബൂംബ്രിഡ്ജ് വരെയുള്ള പാതയിലൂടെയാണ് ട്രയിന്‍ ഓടുന്നത്.

5.9കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയിലൂടെ ഡിസംബറോടെ ഇതുവഴി ട്രയിനുകള്‍ ഓടിത്തുടങ്ങും.

ഓരോ പ്ലാറ്റ്ഫോമുകളിലും നിര്‍ത്തി നടപ്പുവേഗതയിലായിരുന്നു ഇന്നലത്തെ പരീക്ഷണ ഓട്ടം.ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പരീക്ഷണഓട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ലുവാസ് സിറ്റിക്ക് സര്‍ക്കാരിന്റെ മുന്തിയ പരിഗണനയുണ്ടെന്നും അതിനാല്‍ ഈ വര്‍ഷാവസാനം തന്നെ പ്രോജക്ട് പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.കൂടുതല്‍ ആളുകള്‍ക്ക് യാത്രാസൗകര്യം ഒരുക്കാനും ഡബ്ലിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.നിര്‍മാണ കാലഘട്ടം വളരെ പ്രശ്നങ്ങള്‍ നിറഞ്ഞതാണെങ്കിലും കച്ചവടക്കാര്‍ക്കും മറ്റും പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ലുവാസ് ക്രോസ് സിറ്റി പ്രോജക്ട്ഗ്രൂപ്പിന്റെ അന്തിമയോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.ഈ ഗ്രൂപ്പിനായിരുന്നു നിര്‍മ്മാണച്ചുമതല.എന്‍ടിഎ,ടിഐഐ,ഡബ്ലിന്‍ ബസ്,ഗാര്‍ഡാ സിയോച്ന,വ്യാപാരികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഡബ്ലിനിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പ്രോജക്ടാണ് ഇതെന്ന് ട്രാന്‍സ്പോര്‍ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട്(ടിഐഐ) പ്രോജക്ട് സിഇഒ മൈക്കിള്‍ നോലന്‍ പറഞ്ഞു.2013ലാണ് പ്രോജക്ടിന്റെ നിര്‍മാണം തുടങ്ങിയത്.386മില്യണ്‍ യൂറോയാണ് നിര്‍മാണച്ചെലവ്.നിലവിലുള്ള ഗ്രീന്‍,റെഡ് പാതകളുമായി പുതിയ ബന്ധം ഇതോടെ സാധ്യമാകുമെന്നും ഇദ്ദേഹം പറഞ്ഞു.13 പുതിയ സ്റ്റോപ്പുകളാണ് ഉണ്ടാവുക.സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ മുതല്‍ കാബ്ര വരെ 21 മിനിറ്റുകൊണ്ടെത്തുമെത്തുമെന്നു പ്രോജക്ട് വെബ്സൈറ്റ് പറയുന്നു.

Scroll To Top