Sunday August 19, 2018
Latest Updates

പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി വിദഗ്ദര്‍,ജൂണ്‍ മാസം വരെ മഞ്ഞും തണുപ്പും തുടരും 

പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി വിദഗ്ദര്‍,ജൂണ്‍ മാസം വരെ മഞ്ഞും തണുപ്പും തുടരും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ജൂണ്‍ വരെ തുടരുമെന്ന് പുതിയ കാലാവസ്ഥ പ്രവചനം. ‘ബീസ്റ്റ് ഫ്രം ദി ഈസ്റ്റി’ന്റെ ഇടവിട്ടുള്ള വരവ് മൂലം വരും മാസങ്ങളിലൊന്നും തന്നെ രാജ്യത്ത് കൂടിയ ചൂടുള്ള കാലാവസ്ഥക്ക് സാധ്യത കാണുന്നില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

ഇത്തവണ ഈസ്റ്റര്‍ ആഘോഷങ്ങളും മഞ്ഞില്‍ തന്നെ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനു പുറകെയാണ് ജൂണ്‍ വരെ മഞ്ഞു തുടരുമെന്നുള്ള പുതിയ പ്രവചനം.

സമീപ കാലങ്ങളില്‍ ഒന്നും ഇത്രയും തുടര്‍ച്ചയായ മഞ്ഞുവീഴ്ച രാജ്യത്ത് ഉണ്ടായിട്ടില്ല.അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ ആകെ മാറ്റിമറിക്കും.വ്യത്യസ്തമായ വെതര്‍ ഏജന്‍സികളുടെ നീരീക്ഷണം അനുസരിച്ചു ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അന്തരീക്ഷ താപനില സാധാരണ നിലയില്‍ നിന്നും താഴെയായിരിക്കും. അതിനാല്‍ തുടര്‍ച്ചയായ തണുപ്പിനെ അതിജീവിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ കൃഷി മേഖലയെയും,സമ്മര്‍ ആഘോഷ പരിപാടികളെയും ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ആശങ്കയോടെയാണ് സാധാരണക്കാര്‍ ശ്രവിക്കുന്നത്. സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പോലും ജൂണ്‍ വരെയുള്ള കാലാവസ്ഥാ വ്യത്യാസം കാരണമായേക്കാം

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top