Wednesday January 18, 2017
Latest Updates

പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇനി വാറ്റ് നികുതി; പുകവലിക്കാരെ പിഴിയാന്‍ കേന്ദ്രം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇനി വാറ്റ് നികുതി; പുകവലിക്കാരെ പിഴിയാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പനങ്ങള്‍ക്ക് 50 ശതമാനം വാറ്റ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷ വര്‍ദ്ധന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഈ മാസം 10 ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സിഗരറ്റിന്റെ നികുതി ഉയര്‍ത്തി മൂന്ന് രൂപ വരെ വില വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയ്ക്കും ഹര്‍ഷവര്‍ദ്ധന്‍ കത്തെഴുതിയിരുന്നു. നിലവില പുകയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവുമധികം നികുതി ഏര്‍പ്പെടുത്തുന്ന രാജസ്ഥാനെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്ന് ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ പുകയില ഉല്‍പ്പനങ്ങള്‍ക്ക് 60 ശതമാനമാണ് നികുതി.

 

Scroll To Top