Thursday October 18, 2018
Latest Updates

പീഡാനുഭവ സ്മരണയില്‍ വിശ്വാസ സമൂഹം മലകയറും ,ബ്രേ ഹെഡിലേയ്ക് കുരിശിന്റെ വഴി നാളെ

പീഡാനുഭവ സ്മരണയില്‍ വിശ്വാസ സമൂഹം മലകയറും ,ബ്രേ ഹെഡിലേയ്ക് കുരിശിന്റെ വഴി നാളെ

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച- (മാര്‍ച്ച് 23 ) മുന്‍ വര്‍ഷത്തെപ്പോലെ ബ്രേ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് വിശസിസമൂഹം കുരിശിന്റെ വഴിയില്‍ പങ്കെടുക്കും.

കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമന്റ് പാടത്തുപറമ്പില്‍ എന്നിവര്‍ അറിയിച്ചു. കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞു 2.45 ന് ബ്രേ ഹെഡ് കാര്‍ പാര്‍ക്കിങ്ങില്‍ എത്തിച്ചേരേണ്ടതാണ്.

കുരിശിന്റെ വഴിക്കു ശേഷം വൈകിട്ട് 5 മുതല്‍ 7 വരെ ബ്രെ സൈന്റ്‌റ് ഫെര്‍ഗല്‍സ് പള്ളിയിയില്‍ വച്ച് ആരാധന, ജപമാല , വിശുദ്ധ കുര്‍ബാന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Scroll To Top