Thursday June 21, 2018
Latest Updates

പി സി പി കമ്പനിയ്ക്കെതിരെ നടപടി വന്നേക്കും,കര്‍ശനനിയന്ത്രണ നിര്‍ദേശവുമായി നാഷണല്‍ ഉപഭോക്തൃ സംരക്ഷണ സമിതി 

പി സി പി കമ്പനിയ്ക്കെതിരെ നടപടി വന്നേക്കും,കര്‍ശനനിയന്ത്രണ നിര്‍ദേശവുമായി നാഷണല്‍ ഉപഭോക്തൃ സംരക്ഷണ സമിതി 

ഡബ്ലിന്‍:പേര്‍സണല്‍ കോണ്‍ട്രാക്ട് പ്ലാനുകള്‍ (പിസിപി) വഴി നല്‍കുന്ന കാര്‍ ലോണുകളില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, പിസിപി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉപഭോക്തൃ സംരക്ഷണ സമിതി ശക്തമായ നിര്‍ദ്ദേശം നല്‍കി.

രാജ്യത്തു മൂന്നിലൊന്ന് ശതമാനം ആളുകളും പുതിയ കാറുകള്‍ വാങ്ങുന്നുതിനായ് പിസിപി ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ ലോണുകള്‍ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണത്തില്‍ വരാത്തതായതിനാല്‍ ഇതിന്റെ അപകട വശങ്ങള്‍ പലതാണ്.

പിസിപി കരാറുകള്‍ സങ്കീര്‍ണ്ണമായതിനാല്‍ ആളുകള്‍ക്ക് അവ കൃത്യമായി മനസിലാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. ആളുകള്‍ കബളിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്, ഉപഭോക്തൃ നിരീക്ഷണ സമിതി വ്യക്തമാക്കുന്നു. അതിനാല്‍ പി സ് പി യുടെ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സിസിപിസി) ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്ക്‌മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് കാര്‍ നിര്‍മ്മാതാക്കളാണ് ഈ ലോണ്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. കുറഞ്ഞ മാസ തവണ വ്യവസ്ഥ ഉപയോഗപ്പെടുത്തി ആളുകള്‍ കാര്‍ വാങ്ങിന്നതു പ്രോത്സാഹിപ്പിക്കുകയായിരുന്നു കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ആളുകളാണ് ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

അതേസമയം മറ്റു ലോണ്‍ നടപടികളില്‍ ചെയ്യുന്നതുപോലെ ഉപഭോക്താവിന് ലോണ്‍ വാങ്ങാന്‍ കഴിവുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള രേഖകള്‍ ഒന്നും പിസിപി കമ്പനികള്‍ ആവശ്യപ്പെടുന്നില്ല. അതിനാല്‍ത്തന്നെ സാമ്പത്തിക സ്ഥിതി കുറഞ്ഞവര്‍ പോലും ലോണ്‍ വാങ്ങുകയും പിന്നീട് കെണിയിലാവുകയും ചെയ്യുന്നു.

പ്രതിമാസ തിരിച്ചടവ് കുറവായതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ ലോണ്‍ ഇടപാട് സ്വീകാര്യമാണ് എന്നാല്‍ കരാറിന്റെ അവസാനത്തോടെ കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നത്. യഥാര്‍ത്ഥത്തില്‍ കരാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഉപഭോക്താക്കള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംശയമുണ്ട്. സിസിപിസി ചെയര്‍പേഴ്‌സണ്‍ ഇസഡോള്‍ ഗോഗിന്‍ പറഞ്ഞു,

റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ വേണ്ട നടപടികള്‍ എടുക്കാനുള്ള ശുപാര്‍ശ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ് .

Scroll To Top