Thursday February 23, 2017
Latest Updates

പി സി ജോർജിന് നേരെ യൂത്ത് കോണ്‍ഗ്രസ്കാർ ചീമുട്ടയെറിഞ്ഞു

പി സി ജോർജിന് നേരെ യൂത്ത് കോണ്‍ഗ്രസ്കാർ ചീമുട്ടയെറിഞ്ഞു

 
തൊടുപുഴ : പി സി ജോര്‍ജിന്റെ കാറിനു നേരെ ചീമുട്ടയേറ്. ബുധനാഴ്ച വൈകിട്ട് തൊടുപുഴയില്‍ വച്ചാണ് ഇത്തരത്തില്‍ ഒരാക്രമണം ഉണ്ടായത്.
അയ്യങ്കാളി ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്യാനായി തൊടു പുഴയിലെതിയതായിരുന്നു ചീഫ് വിപ്പ്.

200ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ തടിച്ചുകൂടുകയും ചീഫ് വിപ്പിനു നേരെ കരിങ്കൊടി കാട്ടുകയും ചെയ്തു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചെത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ കാര്‍ ഉദ്ഘാടനം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കവേ ചീമുട്ടയെറിയുകയായിരുന്നു.

കൊടി കെട്ടിയ വടികളും കാറിന് നേര്‍ക്ക് പറന്നുവന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബീക്കണ്‍ ലൈറ്റിനും കേടുപാടുണ്ട്. ജോര്‍ജ് കാറില്‍ നിന്ന് ഇറങ്ങിയില്ല. അദ്ദേഹത്തിന് പരിക്കൊന്നുമില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ജോര്‍ജ് ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങി

തനിക്കെതിരെ നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ കൊട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് പി സി ജോര്‍ജ് ആരോപിച്ചു.

Scroll To Top