Tuesday November 21, 2017
Latest Updates

പിസ വാങ്ങുന്നതിന് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ചു

പിസ വാങ്ങുന്നതിന് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ചു

കാര്‍ലിംഗ്‌ഫോര്‍ഡ് : നിര്‍ത്തിയിട്ടിരുന്ന കാര്‍ മിനുട്ടുകള്‍ക്കകം മോഷ്ടിച്ചു കൊണ്ടുപോയി .കൌണ്ടി ലൗത്തിലെ കാര്‍ലിംഗ്‌ഫോര്‍ഡില്‍ പിസ വാങ്ങിക്കുന്നതിനായി കാര്‍ പാര്‍ക്ക് ചെയ്തിട്ട് പോയ യുവതിയുടെ കാറാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കള്‍ ആദ്യം കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയും പിന്നീട് കാര്‍ കൈക്കലാക്കുകയുമായിരുന്നു. 2012 മോഡല്‍ വോള്‍വോ സി30 കാറാണ് നഷ്ടപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് കാര്‍ നഷ്ടപ്പെട്ടത്. ERZ 1232 എന്നതാണ് നഷ്ടപ്പെട്ട കാറിന്റെ നമ്പര്‍. ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയെയോ പോലീസിനെയോ നോര്‍ത്തേന്‍ അയര്‍ലണ്ട് ഏരിയ ട്രാഫിക് വാച്ചിനെയോ വിവരം അറിയിക്കണമെന്ന് യുവതിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചു.

Scroll To Top