Thursday January 19, 2017
Latest Updates

പിതാവ് കാറിനുള്ളില്‍ പൂട്ടിയിട്ട ഒന്നര വയസുകാരന് ദാരുണാന്ത്യം

പിതാവ് കാറിനുള്ളില്‍ പൂട്ടിയിട്ട ഒന്നര വയസുകാരന് ദാരുണാന്ത്യം

haris rosപിതാവ് കാറിനുള്ളില്‍ പൂട്ടിയിട്ട ഒന്നര വയസുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. ജസ്റ്റിന്‍ റോസ് ഹാരിസ് എന്നയാളുടെ മകനാണ് മരിച്ചത്. ഇയാള്‍ മകനെ ഡേ കെയര്‍ സെന്ററില്‍ ആക്കുന്നതിനു കൂടെ കൊണ്ടുവന്നതായിരുന്നു. എന്നാല്‍ മകന്‍ കാറിനുള്ളില്‍ ഉണ്ടെന്ന വിവരം മറന്ന ഇയാള്‍ തന്റെ ജോലി സ്ഥലത്തേക്ക് കാര്‍ ഓടിച്ച് പോകുകയായിരുന്നു.

തുടര്‍ന്ന് ഒന്നര വയസുകാരന്‍ മകനെ കാറിനുള്ളില്‍ ഇരുത്തി വാഹനം പുറത്ത് നിന്ന് ലോക്ക് ചെയ്യുകയായിരുന്നു. 

അപ്പോഴും മകന്‍ കാറിനുള്ളില്‍ ഉണ്ടെന്ന കാര്യം ഇയാള്‍ ഓര്‍ത്തില്ല. തുടര്‍ന്ന് എട്ട് മണിക്കൂറിന് ശേഷം ജോലി കഴിഞ്ഞു വരുമ്പോഴാണ് ഇയാള്‍ മകന്റെ കാര്യം ഓര്‍ത്തത്. എന്നാല്‍ അപ്പോഴെയ്ക്ക് കുട്ടി കാറിനുള്ളില്‍ ഇരുന്നു മരിച്ചിരുന്നു.

അമിതമായ ചൂട് മൂലവും ശ്വാസം കിട്ടാതെയുമാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എട്ട് മണിക്കൂറിന് ശേഷം കാര്‍ തുറന്നപ്പോള്‍ വാഹനത്തിനുള്ളില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുണ്ടായിരുന്നെന്ന് കണ്ടെത്തി. കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. കുട്ടികള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കുഞ്ഞിനെ അനാസ്ഥയില്‍ മറന്നു വെച്ചുപോയ പിതാവിന് അമേരിക്കന്‍ നിയമപ്രകാരം ഉടനെ ജാമ്യം കിട്ടില്ല.ഇന്നലെ ജയിലില്‍ അടച്ച ഇയാളുടെ കേസ് ജുലൈ15 ന് ചേരുന്ന മേല്‍ കോടതി പരിഗണിയ്ക്കും.

Scroll To Top