Tuesday February 21, 2017
Latest Updates

പിണറായിയുടെ പരനാറി പ്രയോഗത്തിന് ദേശാഭിമാനിയുടെ ന്യായീകരണം

പിണറായിയുടെ പരനാറി പ്രയോഗത്തിന് ദേശാഭിമാനിയുടെ ന്യായീകരണം

തിരുവനന്തപുരം: പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ന്യായീകരണം. പിണറായി ഉപയോഗിച്ചത് സാധാരണക്കാരുടെ ഭാഷയാണെന്നാണ് ന്യായീകരണം. ഒരു പരനാറി കൊല്ലത്ത് മത്സരിക്കുന്നുണ്ടെന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. ഇത് കൊല്ലത്ത് എംഎ ബേബിയുടെ പരാജയത്തിന് കാരണമായതായി വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രയോഗത്തെ ന്യായീകരിച്ച് പാര്‍ട്ടി മുഖപത്രം മുഖപ്രസംഗം എഴുതിയത്.

പച്ചയായ മനുഷ്യരുടെ കാര്യങ്ങള്‍ പറയുമ്പോള്‍ സാധാരണക്കാരുടെ ഭാഷയാണ് ഉപയോഗിക്കേണ്ടത്. അതാണ് പിണറായി ഉപയോഗിച്ചതെന്നും പാര്‍ട്ടി മുഖപത്രം പറയുന്നു. അതില്‍ തെറ്റ് കാണേണ്ടതില്ല. ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അത്തരം ഭാഷ പ്രയോഗമാണ് പിണറായി നടത്തിയതെന്ന് പാര്‍ട്ടി പത്രം പറയുന്നു.

അല്ലാതെ കാപട്യമുള്ള ഭാഷ പ്രയോഗിക്കാന്‍ അറിയില്ലെന്നും പാര്‍ട്ടി പത്രം വിശദീകരിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലൊന്ന് പണ്ട് ഒരു മുഖപ്രസംഗത്തില്‍  പി കൃഷ്ണപിള്ളയെ ‘തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് അന്ന് ഈ വിമര്‍ശകര്‍ എവിടെപ്പോയിരുന്നു എന്നും പത്രം ചോദിക്കുന്നു.

Scroll To Top