Sunday September 24, 2017
Latest Updates

പിഐഒ കാര്‍ഡ് ഓസിഐ കാര്‍ഡാക്കാനുള്ള അപേക്ഷാ തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി

പിഐഒ കാര്‍ഡ് ഓസിഐ കാര്‍ഡാക്കാനുള്ള അപേക്ഷാ തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി

ഡബ്ലിന്‍ :പിഐഒ കാര്‍ഡുള്ളവര്‍ അത് ഓസിഐ കാര്‍ഡാക്കി മാറ്റുന്നതിനുള്ള കാലാവധി 2017 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത തിയ്യതിക്കകം ഒസിഐ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ചെയ്യണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

ഒസിഐ കാര്‍ഡുടമയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ആ ജീവനാന്ത വിസയാണ് ലഭിക്കുന്നത്.എത്ര കാലം വേണമെങ്കിലും അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനാകും. അതിന് പ്രാദേശിക പോലിസ് അധികാരികളുടെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമില്ല.ഇന്ത്യയില്‍ താമസിക്കുന്നഒസിഐ കാര്‍ഡുടമയ്ക്ക് ഒട്ടേറെ മറ്റ് സേവനങ്ങളും ലഭിക്കും.

എന്‍.ആര്‍ഐയെപ്പോലെ തന്നെയുള്ള അവകാശങ്ങള്‍ ഒസിഐ കാര്‍ഡുടമയ്ക്കുമുണ്ട്.കൃഷിയിടങ്ങളും പ്ലാന്റേഷനും വാങ്ങുന്നതൊഴികെയുള്ള സാമ്പത്തിക,ധനകാര്യ,വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യന്‍ പ്രവാസിക്കുള്ള അവകാശമാണ് ഒസിഐയ്ക്കുള്ളത്.എന്നാല്‍ രാഷ്ട്രീയ അവകാശം അനുവദിച്ചിട്ടില്ല.ഇമിഗ്രേഷന്‍ ക്ലിയറന്‍സുകള്‍ വേഗത്തിലാക്കുന്നുവെന്നതും ഒസിഐ യുടെ പ്രത്യേകതയാണ്.

അതേസമയം പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് എന്‍ ആര്‍ ഐ ക്കാര്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യം ഇപ്പോള്‍ നിലവിലില്ലെന്നും ആധാര്‍ കാര്‍ഡ് പദ്ധതിയുടെ സി ഇ ഓ ആവര്‍ത്തിച്ചു.അതിന്റെ അടിസ്ഥാനത്തില്‍ തന്നെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യം എന്‍ ആര്‍ ഐ യ്ക്കില്ല.ആധാറിന്റെ സി ഇ ഓ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.ആധാര്‍ എടുത്തിട്ടുള്ള പ്രവാസികള്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി പണം പിന്‍വലിച്ചാല്‍ ചിലപ്പോള്‍ പിന്നീട് ഇപ്പോള്‍ പിന്‍വലിയ്ക്കുന്ന പണത്തിനും നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായേക്കമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രവാസികള്‍ ആധാര്‍ എടുക്കേണ്ടതില്ലെന്നും അപ്രകാരം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിലും അത് ആനുകൂല്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തേണ്ടതില്ലെന്നും പകരം ആവശ്യമായ സേവനങ്ങള്‍ക്ക് സത്യവാങ് മൂലം കൊടുത്താല്‍ മതിയെന്നും ഏപ്രില്‍ മുതല്‍ ബന്ധപ്പെട്ട അധികാരികള്‍ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു

Scroll To Top