Monday January 16, 2017
Latest Updates

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വെരിഫിക്കേഷന്‍ വേണ്ട; നടപടികള്‍ ലളിതമാക്കുന്നു

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വെരിഫിക്കേഷന്‍ വേണ്ട; നടപടികള്‍ ലളിതമാക്കുന്നു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ലളിതമാക്കുന്നു. ഇനി മുതല്‍ വേഗത്തിലും എളുപ്പത്തിലും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴുള്ള രണ്ടാമത് പോലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു.

ആദ്യമായി പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ നടത്തുന്ന വേരിഫിക്കേഷനില്‍ ക്ലിയര്‍ ആണെങ്കില്‍ രണ്ടാമതൊരു വെരിഫിക്കേഷന്‍ ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. കൂടാതെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചു.

Scroll To Top