Tuesday September 25, 2018
Latest Updates

പാസ്‌കല്‍ ഡോണോഹുവിന്റെ പരീക്ഷണ ബജറ്റിന് പദ്ധതികള്‍ ഒരുങ്ങുന്നു

പാസ്‌കല്‍ ഡോണോഹുവിന്റെ പരീക്ഷണ ബജറ്റിന് പദ്ധതികള്‍ ഒരുങ്ങുന്നു

ഡബ്ലിന്‍:നേരത്തേതില്‍ നിന്നും വ്യത്യസ്തമായി വരവും ചെലവും ഒരാള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വതയും അതുകൊണ്ടുതന്നെ ഒരു പരീക്ഷണവുമാകും ധനമന്ത്രി പാസ്‌കല്‍ ഡോണോഹുവിന്റെ ഇത്തവണത്തെ ബജറ്റ്.മുമ്പ് ചെലവുകളുടെ കാര്യം മാത്രം നോക്കിയാല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതുപോര, വരവും നോക്കണം,അത് കണ്ടെത്തുകയും വേണം.അക്കാര്യത്തില്‍ എത്രത്തോളം കഴിവും പ്രാപ്തിയും ദീര്‍ഘവീക്ഷണവും ഈ ‘ഗൃഹനാഥന്‍’കാണിക്കുമെന്നതാണ് അറിയേണ്ടത്.

ഏതായാലും ഒരു കാര്യം ഉറപ്പാണ് പൊതു ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനായിരിക്കും പ്രഥമപരിഗണന.അതുപോലെ ഡോഹ്രഡയിലുണ്ടായ പൈപ്പ് പൊട്ടല്‍ ഒരു പാഠമായിരുന്നു; വാട്ടര്‍ചാര്‍ജ് ഉയര്‍ന്നതായാലും ആവശ്യം വന്നാല്‍ അത് വാങ്ങും.മികച്ച രാജ്യം കെട്ടിപ്പടുക്കണമെങ്കില്‍ അതിന് പണം വേണം.വിവേകത്തോടെയും സൂക്ഷ്മതയോടെയും ചെലവിടുകയും വേണം.

ബജറ്റിനു മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മുന്നിട്ടുനിന്നത് രണ്ട് ചോദ്യങ്ങളാണ്.അതിലൊന്ന് നികുതി കൂട്ടിയാല്‍ കൂടുതല്‍ നികുതി സമാഹരിക്കാനാവുമോ തത്വശാസ്ത്രപരമായ ചോദ്യമാണ്.മറ്റൊന്ന് ജനങ്ങള്‍ എവിടെയാണ് ,എപ്പോഴാണ് പണം ചെലവിടുന്നത് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നതായിരുന്നു.

ആദ്യത്തെ ചോദ്യവുമായി ബന്ധപ്പെട്ടാണെങ്കില്‍ നികുതി കൂട്ടിയാല്‍ നികുതി കൂടുമെന്ന പൊതുവിശ്വാസത്തെ ചാര്‍ളി മക്കോളി മറിച്ചു തെളിയിച്ചിട്ടുള്ളതാണ്.അദ്ദേഹം നികുതി നിരക്ക് 40ല്‍ നിന്ന് 20 ആക്കി കുറച്ചതിലൂടെ നികുതി വരവ് കൂടുതലാക്കിയാണ് അത് തെളിയിച്ചത്.നിക്ഷേപങ്ങളുടേയും ആസ്തികളുടേയും മുഖ്യശോഷണത്തെ തുടര്‍ന്നുണ്ടായ പൊതു സ്ഥിതി വിശേഷത്തിലാണ് അദ്ദേഹത്തിന് അത് സാധ്യമായത്.

എന്നാല്‍ ഇപ്പോഴത്തെ സിജിടി നിരക്ക് 33% എന്നത് വളരെ ഉയര്‍ന്നതാണ്.ഈ നിരക്ക് പുനരവലോകനം ചെയ്യേണ്ട സമയമായോയെന്ന ചോദ്യവും ഉയരുന്നു.സിജിടി ഉയര്‍ന്നു നിന്നാല്‍ നികുതി ശോഷണം കുറച്ചു സംഭവിക്കുമെന്നത് സത്യമാണ്.ആസ്തികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ അക്കാര്യത്തില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചെന്നും വരാം.ഉദാഹരണത്തിന് നഗരവികസന പ്രദേശങ്ങളിലെ ഭൂമികളും ഉപയോഗിക്കാത്ത വീടുകളും വിറ്റഴിക്കാന്‍ സിജിടി നിരക്ക് ഉയര്‍ന്നതല്ലെങ്കില്‍ സഹായകമാവില്ല.

ഇപ്പോഴത്തെ ഭവന മേഖലയിലെ പ്രതിസന്ധികള്‍ക്ക് ഉയര്‍ന്ന നികുതി നിരക്കുകള്‍ എത്രമാത്രം കാരണമായെന്ന ചോദ്യവും ഉയരുന്നു.ഉപയോഗിക്കാത്ത വീടുകളും മറ്റ് ആസ്തികളും വിറ്റഴിക്കാന്‍ ഉയര്‍ന്ന സിജിടി നിരക്ക് ഒരു കാരണമാണ് .ഇതു കൂടാതെ മറ്റേതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോയെന്നു കൂടി പഠിക്കേണ്ടതുണ്ട്.

ചെറുകിട ഭൂഉടമകള്‍ക്ക് എങ്ങനയാണ് നികുതി ചുമത്തിയിരിക്കുന്നതെന്നും അവരെ എങ്ങനെയാണ് നിയന്ത്രിച്ചിരിക്കുന്നതെന്നും പരിശോധിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന നിലവാര നിഷ്‌കര്‍ഷ സംബന്ധിച്ച് ഒരു ചോദ്യമുയരും. എന്തുകൊണ്ടാണ് ഇവര്‍ക്ക് ഉപയോഗിക്കാത്ത വീടുകള്‍ നവീകരിച്ച് വില്‍പ്പന നടത്തിക്കൂടെന്ന ചോദ്യവും ഉയരുന്നുണ്ട്.

വാടകയിനത്തില്‍ നിന്നുള്ള അധിക വരുമാനത്തിന് 50% നികുതിക്കാണ് സാധ്യത.ഉപയോഗിക്കാന്‍ കഴിയാത്ത വസ്തുവകകള്‍ നവീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണ ഗതിയില്‍ വില്‍ക്കുകയാണ് ചെയ്യുക.എന്നാല്‍ വില്‍ക്കുമ്പോള്‍ 30% ആണ് നികുതി.വാങ്ങുന്നയാള്‍ക്കാകട്ടെ അത് തട്ടിക്കിഴിക്കാന്‍ കഴിയുന്ന സാഹചര്യവുമില്ല.നിക്ഷേപകര്‍ക്ക് പലിശമുഴുവന്‍ എഴുതിത്തള്ളുന്ന സാഹചര്യമാണ് ജര്‍മ്മനിയില്‍. കെട്ടിടങ്ങള്‍ക്ക് ഒരു ശതമാനം വാര്‍ഷിക തേയ്മാനക്കിഴിവും അനുവദിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിലെ സിഎസ്ഒ കണക്കു പ്രകാരം 1.98ലക്ഷം ആളില്ലാ വീടുകളാണ് അയര്‍ലണ്ടിലുള്ളത്.ഇത് അടിയന്തര താമസസൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പര്യാപതമായവയാണ്.ഇത് വികസനത്തെ പരിപോഷിപ്പിക്കുന്നതാണെങ്കില്‍ കൂടുതല്‍ പ്രായോഗികമായ നികുതി സമ്പ്രദായം ആവിഷ്‌കരിക്കാവുന്നതാണ്.

ഇതുപോലെ തന്നെയാണ് എക്സ്പെന്‍ഡിച്ചര്‍ സൈഡും.ശമ്പള പരിഷ്‌കരണമുള്‍പ്പടെയുള്ള ചെലവുകള്‍ക്കൊപ്പം പെന്‍ഷന്‍ ചെലവുകളും ഏറുകയാണ്.ഇത്തരത്തില്‍ ഉയരുന്ന വന്‍കിട ചെലവുകള്‍ രാജ്യത്തിന്റെ മൂലധന നിക്ഷേപത്തെ ഞെരുക്കത്തിലാക്കും. ഇക്കാരണത്താല്‍ വലിയ നിര്‍മ്മാണ പ്രോജക്ടുകള്‍ ഏറ്റെടുക്കരുതെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഡബ്ലിന്‍ നോര്‍ത്ത് മെട്രോയ്ക്കായി ചില കേന്ദ്രങ്ങള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്.അയര്‍ലണ്ടിലെ ഉപയോഗിക്കാത്ത 1.98ലക്ഷം വീടുകളില്‍ 35000 മാത്രമേ ഡബ്ലിനിലുള്ളു .ഭൂരിപക്ഷവും ഗ്രാമങ്ങളിലുമാണ്.വികസനത്തിനായി ചെലവിടുന്നതില്‍ സന്തുതിതാവസ്ഥ പാലിക്കേണ്ടതുണ്ട്. അതിനായി കോര്‍ക്ക് -ലിമെറിക് മോട്ടോര്‍ വേക്ക് മുന്‍ഗണന നല്‍കും.ഇത് ഷാനോന്‍ കോര്‍ക്ക് എയര്‍പോര്‍ട്ടുകളെ ഊര്‍ജവത്താക്കും.ചെറുകിട ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍ക്കും മറ്റും ആശ്വാസകരമായ നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നവയാണ്.

പുരോഗമന സ്വാഭാവമുള്ളതും മധ്യവര്‍ഗത്തിന് പ്രീയങ്കരമായതുമായ ഒരു ബജറ്റാണ് ലിയോ വരദ്കര്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.അതിനുള്ള തയാറെടുപ്പിലാണ് വരദ്കറുടെ ഉറ്റ അനുയായി കൂടിയായ ധനമന്ത്രി.

Scroll To Top