Monday September 25, 2017
Latest Updates

പാസ്പോര്‍ട്ട് പുതുക്കാന്‍ ഗാര്‍ഡ സ്റ്റേഷനില്‍ പോവേണ്ട,സംഭവം സിംപിളാക്കി …

പാസ്പോര്‍ട്ട് പുതുക്കാന്‍ ഗാര്‍ഡ സ്റ്റേഷനില്‍ പോവേണ്ട,സംഭവം സിംപിളാക്കി …

ഡബ്ലിന്‍ : പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ആരും ഇനി ഗാര്‍ഡ സ്റ്റേഷനിലേക്ക് എത്തേണ്ടില്ല. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു.ഓണ്‍ലൈനിലൂടെ പാസ്പോര്‍ട്ടുകള്‍ പുതുക്കാവുന്നതാണെന്ന് ഗാര്‍ഡ അറിയിച്ചു.പുതിയ അപേക്ഷകര്‍ മാത്രമേ ഗാര്‍ഡയെ സമീപിക്കേണ്ട ആവശ്യമുള്ളു.

പൊതുജനങ്ങളുമായി ഇടപഴകുന്നതിനെ ഗാര്‍ഡ സിയോചന സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പാസ്പോര്‍ട് പുതുക്കല്‍ പോലെ വളരെ വേഗം ഓണ്‍ലൈനില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്കായി ആളുകള്‍ എത്തുന്നത് പ്രോല്‍സാഹിപ്പിക്കാനാവില്ലെന്ന് ചീഫ് സുപ്രണ്ട് ലോറെയ്ന്‍ വീറ്റ്ലെ പറഞ്ഞു.

ഓണ്‍ ലൈന്‍ സേവനം 2017 മാര്‍ച്ചില്‍ നിലവില്‍ വന്നെങ്കിലും അത് പൂര്‍ണമായും പ്രായോഗികമായിട്ട്.പത്ത് ദിവസമേ ആയുള്ളു. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ പുതിയ പാസ്പോര്‍ട്ടുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ് ഇതു വരെ അര ദശക്ഷം പാസ്പോര്‍ട്ടുകളാണ് നല്‍കിയത്.

മാര്‍ച്ച് മാസം മുതല്‍ വെബിലൂടെ യാത്രാരേഖകള്‍ പുതുക്കുന്നതിന് സംവിധാനമൊരുങ്ങിയെങ്കിലും 40 ശതമാനം ആളുകളും ഗാര്‍ഡ സ്റ്റേഷനിലെത്തുകയാണ് ചെയ്തത്.

ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഗാര്‍ഡാ സ്റ്റേഷന്‍ ജൂലൈ ഒന്നുമുതല്‍ നടത്തിയ സര്‍വെയില്‍ 600 അപേക്ഷകര്‍ പാസ്പോര്‍ട്ട് പുതുക്കന്നതിനായി ഗാര്‍ഡയെ സമീപിച്ചതായി കണ്ടെത്തിയിരുന്നു.240പേരാണ് ഓണ്‍ലൈനിലൂടെ പുതുക്കിയത്.എന്നാല്‍ ഓണ്‍ലൈന്‍ പുതുക്കല്‍ ലക്ഷ്യം പിന്നിട്ടതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. മാര്‍ച്ച് അവസാനം തുടക്കമിട്ട സംവിധാനം ഇതിനകം 17ശതമാനം പേര്‍ ഉപയോഗിച്ചതായും വകുപ്പ് വ്യക്തമാക്കി.

http://www.dfa.ie/passportonline എന്ന വെബ്സൈറ്റിലൂടെയാണ് പാസ്പോര്‍ട്ടുകള്‍ പുതുക്കാവുന്നത്.

Scroll To Top