Thursday October 18, 2018
Latest Updates

പാളയത്തില്‍ പടയൊരുങ്ങുന്നു,ഭവന മന്ത്രിക്കെതിരെ ഇന്ന് ഐറിഷ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം 

പാളയത്തില്‍ പടയൊരുങ്ങുന്നു,ഭവന മന്ത്രിക്കെതിരെ ഇന്ന് ഐറിഷ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം 

ഡബ്ലിന്‍ :ഭവന മന്ത്രി ഓവന്‍ മര്‍ഫിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം ഇന്ന് വൈകിട്ട് ഐറിഷ് പാര്‍ലമെന്റ് വോട്ടിനിടും.അതിരൂക്ഷമായി തുടരുന്ന ഭവന പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ച് നടന്ന വിവിധ സമരങ്ങളൊക്കെടുവിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായ സിന്‍ ഫിന്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.

തികഞ്ഞ പരാജയമായ ഓവന്‍ മര്‍ഫിയ്ക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ 15 മാസമായി മര്‍ഫി ചുമതലയിലുള്ള കാലയളവില്‍ 25 ശതമാനം ഭവനമില്ലായ്മ വര്‍ദ്ധിക്കുകയാണുണ്ടായത് 34 ശതമാനം കുട്ടികളെയും 40 ശതമാനം പെന്ഷന്‍കാരെയും അധികമായി പ്രശ്‌നം ബാധിച്ചു.പ്രമേയം അവതരിപ്പിച്ച സിന്‍ ഫെയ്ന്‍ വക്താവ് പറയുന്നു. മാറ്റത്തിനാണ് ഞങ്ങള്‍ പോരാടുന്നത്.ഭവന മേഖലയിലെ നയങ്ങള്‍ മാറ്റാന്‍ മര്‍ഫിയ്ക്ക് കഴിവില്ലെന്ന ബോധ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് അവര്‍ പറഞ്ഞു.

ഇതിനിടെ വരദ്കര്‍ മന്ത്രിസഭയിലെ അംഗമായ കാതറിന്‍ ബേണ്‍ ഭവനമന്ത്രിക്ക് വിശ്വാസവോട്ട് നല്‍കില്ലെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.മര്‍ഫിയുമായുള്ള സഹമന്ത്രി കാതറിന്‍ ബെര്‍ണിന്റെ അഭിപ്രായവ്യത്യസമാണ് ഗവണ്മെന്റിന് പുതിയ തലവേദന സൃഷ്ടിക്കുന്നത് നേരത്തെ ഇഞ്ചിക്കോറില്‍ നഴ്‌സുമാര്‍ക്കടക്കമുള്ള ഹൗസിങ് പ്ലാന്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പദ്ധതിയിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ സഹമന്ത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.നിലവിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ടു വേണണം പുതിയ പദ്ധതികള്‍ എന്നതായിരുന്നു ബെര്‍ണിന്റെ പക്ഷം.

പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറായിട്ടില്ലെന്നും 140 വീടുകളെ സോഷ്യല്‍ വിഭാഗത്തിലും 330 ഭവനങ്ങളെ കോസ്റ്റ് റെന്റല്‍ വിഭാഗത്തിലും പെടുത്താനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം.ഇഞ്ചിക്കോറിന്റെ വികസനമാണ് ലക്ഷ്യമെന്നും മര്‍ഫി പറയുകയുണ്ടായി.

ഇന്ന് വോട്ടിനിടുന്ന അവിശ്വാസപ്രമേയത്തില്‍ മന്ത്രിയ്ക്കെതിരെ സഹമന്ത്രി വോട്ടു ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ നേരത്തെ പറഞ്ഞിരുന്നു.അങ്ങനെ സംഭവിച്ചാല്‍ സഹമന്ത്രിയ്ക്ക് മന്ത്രിസഭയില്‍ ഇടം കാണില്ലെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി കഴിഞ്ഞു.

Scroll To Top