Monday June 25, 2018
Latest Updates

പാലസ്തീന്‍ പുകയുന്നു,ഇസ്രായേല്‍ അതിര്‍ത്തിയിലെ കൂട്ടക്കൊലയില്‍ ഐക്യരാഷട്രസഭ വിശദീകരണം തേടി

പാലസ്തീന്‍ പുകയുന്നു,ഇസ്രായേല്‍ അതിര്‍ത്തിയിലെ കൂട്ടക്കൊലയില്‍ ഐക്യരാഷട്രസഭ വിശദീകരണം തേടി

ഗാസാസിറ്റി:പാലസ്തീന്‍ അതിര്‍ത്തിയില്‍ വീണ്ടും പുകയുന്നു.പെസാഹാ തിരുനാളില്‍ തന്നെ പതിനാറ് പേരാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അക്രമണത്തില്‍ മരിച്ചു വീണത്.

ഗാസ- ഇസ്രയേല്‍ അതിര്‍ത്തിയില്‍ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷട്രസഭ വിശദീകരണം തേടി.

സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിരുന്നു. 1976 ല്‍ വടക്കന്‍ ഇസ്രയേലില്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ പാലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മപുതുക്കല്‍ ദിനാചരണത്തിനിടെയായിരുന്നു മാര്‍ച്ച് 30നു വെടിവയ്പ്. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാന്‍ അഭയാര്‍ത്ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറാഴ്ച നീണ്ടു നില്‍ക്കുന്ന സമരമാണ് പാലസ്തീന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ ഇന്നലെയും ചെറിയ തോതില്‍ വെടിവയ്പു നടത്തി. ഗാസയില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇടപെടല്‍ വേണമെന്ന് യു.എന്‍ സുരക്ഷാസമിതിയും സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ ഗാസ യുദ്ധത്തിനു ശേഷം ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായത്. സംഭവത്തെ യു.എസും ബ്രിട്ടണും അപലപിച്ചു.

എന്നാല്‍ ആക്രമത്തിനു പിന്നില്‍ ഹമാസ് ആണെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

Scroll To Top