Sunday October 22, 2017
Latest Updates

പാലസ്തീനിനെ ആക്രമിക്കുന്നത് സ്വന്തം രാജ്യത്തെ മുസ്ലീം ഭീകരവാദികളോ ? എന്‍ ഡി റ്റി വി യുടെ കണ്ടെത്തല്‍ വൈറലാവുന്നു 

പാലസ്തീനിനെ ആക്രമിക്കുന്നത് സ്വന്തം രാജ്യത്തെ മുസ്ലീം ഭീകരവാദികളോ ? എന്‍ ഡി റ്റി വി യുടെ കണ്ടെത്തല്‍ വൈറലാവുന്നു 

ജറുസലേം: ഗാസയില്‍ അക്രമണങ്ങള്‍ ഉണ്ടാക്കുന്നത് പാലസ്തീനിലെ തന്നെ തീവ്രവാദി വിഭാഗമായ ഹമാസാണെന്ന ഇന്ത്യന്‍ മാധ്യമമായ എന്‍ ഡി റ്റി വി യുടെ കണ്ടെത്തല്‍ വൈറലാവുന്നു.നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അടക്കം സ്വന്തം ജനത്തിനു നേരെ ഹമാസ് ഒളിബോംബുകള്‍ അയച്ചു നിരപരാധികളെ അപകടത്തില്‍ കുടുക്കുകയാണെന്ന വാര്‍ത്ത ഇന്നലെ ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ ഞെട്ടലോടെയാണ് കണ്ടത്.

ഗാസയുടെ തിരക്കിന്റെ മറവുകളില്‍ ഹമാസ് പോരാളികള്‍ സ്വന്തം പ്രദേശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ദൃശ്യങ്ങളും എന്‍ ഡി റ്റി വി സംപ്രേക്ഷണം ചെയ്തു.

പാലസ്തീനും ഇസ്രയേലും തമ്മിലുണ്ടായിരുന്നതിലേറെ കലഹങ്ങളും ശത്രുതയും പാലസ്തീന് ഉള്ളില്‍തന്നെ ഉണ്ടായിരുന്നുവെന്നതാണ്.നേരത്തേ തന്നെ മെഡിറ്ററേനിയന്‍ തീരത്തെ ഗാസ എന്ന ചെറുതീരം ഹമാസ് എന്ന ഇസ്ലാമിക് സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു. 

ഹമാസും വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം കയ്യാളിയിരുന്ന സെക്കുലര്‍ പ്രസ്ഥാനമായ ഫത്തയും എന്നും ശത്രുതയിലായിരുന്നു. ഗാസമുനമ്പില്‍ നിന്ന് ഇസ്രയേല്‍ ഒരു ഘട്ടത്തില്‍ ഫത്തയെ ഒഴിപ്പിക്കുകയും അവിടെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഹമാസും ഫത്തയും തമ്മില്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒരു ഏകീകൃത പാലസ്തീന്‍ രാജ്യം എന്ന തത്വം ഇരുവരും അംഗീകരിക്കുകയാണൂണ്ടായത്.പാലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനെ പ്രസിണ്ടണ്ടായി സ്വീകരിക്കുകയും ചെയ്തു.സമാധാന സംസ്ഥാപനത്തിനായി ഇസ്രയേല്‍ വര്‍ഷങ്ങളായി മുന്നോട്ടുവെച്ചിരുന്ന മൂന്നു നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തു.അക്രമങ്ങള്‍ അവസാനിപ്പിക്കും, ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കും, ഇസ്രയേലും യാസര്‍ അറാഫത്തിന്റെ പി. എല്‍. ഓയും തമ്മില്‍ ഒപ്പിട്ടിരുന്ന ഉടമ്പടികള്‍ മാനിക്കും. ഇസ്രയേലിനെ മെരുക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. പുതിയ പാലസ്തീന്‍ ഐക്യസര്‍ക്കാരിനെ അമേരിക്ക അംഗീകരിച്ചതോടെരോഷം മനസ്സിലൊതുക്കാന്‍ ഇസ്രയേലും നിര്‍ബ്ബന്ധിതരായി. 

പാലസ്തീനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമായിരുന്നു. ആഭ്യന്തര ഏറ്റുമുട്ടലുകള്‍ക്ക് അറുതിയായി. ഉപരോധത്തെ തുടര്‍ന്ന് തീര്‍ത്തും പട്ടിണിയിലായിരുന്ന ഗാസയിലെ ജനങ്ങള്‍ക്കും ഇത് ആശ്വാസമായിത്തീര്‍ന്നു. ഒരുവശത്തുനിന്ന് ഇസ്രയേലിന്റെ വെടിയുണ്ടകള്‍, മറുവശത്തുനിന്ന് ഹമാസിന്റെ ആക്രമണങ്ങള്‍. അവര്‍ ശരിക്കും ചെകുത്താനും കടലിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

പക്ഷേ ഹമാസ് എന്ന ഇസ്ലാമിക് സംഘടനക്കും സ്വന്തം രഹസ്യ അജണ്ടയുണ്ട് എന്ന യുദ്ധ നിരീക്ഷകരുടെ അഭിപ്രായം അടിവരയിട്ടുറപ്പിക്കുന്നതാണ് എന്‍ ഡി റ്റി വിയുടെ കണ്ടെത്തല്‍. അബ്ബാസിന്റെ ഐക്യ സര്‍ക്കാരിനെ തകര്‍ത്ത് അരാജകത്വം അഴിച്ചുവിടുക എന്ന ലക്ഷ്യത്തിനു അവര്‍ ശ്രമിക്കുകയാണ് ഇപ്പോഴെന്നാണ് ഇന്ത്യന്‍ മാധ്യമത്തിന്റെ കണ്ടെത്തലിന്റെ പൊരുള്‍.

തീവ്രവാദത്തിന് ഗുണകരമല്ലല്ലോ സമാധാന കാലം. നിഷ്‌ക്രിയമായ അവരുടെ പഴയ പട്ടാളത്തെ പുനഃസംഘടിപ്പിക്കാനും ഇസ്രയേലിനെതിരെ ഒളിയുദ്ധങ്ങള്‍ക്കും ഹമാസ് ശ്രമിക്കും. ഗാസയിലെ നിസ്സഹായരായ മനുഷ്യര്‍ വീണ്ടും ആ മുനമ്പില്‍ ഒറ്റപ്പെടുകയും പട്ടിണിയുടെ ബലിമൃഗങ്ങളായിത്തീരുകയും ചെയ്യും. ‘നിരപരാധികളെ കൊന്നോടുക്കിയതിന് ലോകത്തിന്റെ മുഴുവന്‍ ‘പഴി’യും ഇസ്രായേലിനു ലഭിക്കുകയും ചെയ്യുമെന്ന നിഗൂഡതന്ത്രവും ഹമാസിനുണ്ട് എന്നാണിവര്‍ ആരോപിക്കുന്നത്.

ഹമാസിന് വെസ്റ്റെണ്‍ മാധ്യമങ്ങളെ കബളിപ്പിക്കാന്‍ കഴിയുന്നത് പോലെ ഇന്ത്യന്‍ മാധ്യമങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല എന്നൊരു സന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Scroll To Top