Wednesday June 28, 2017
Latest Updates

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടും അതീവ ജാഗ്രതയില്‍

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടും അതീവ ജാഗ്രതയില്‍

ഡബ്ലിന്‍: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടും അതീവ ജാഗ്രതയില്‍.രാജ്യമെങ്ങും സുരക്ഷ വര്‍ധിപ്പിച്ചു. വിദേശകാര്യമന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍ അറിയിച്ചതാണ് ഇക്കാര്യം. അയര്‍ലണ്ടിന് പ്രത്യക്ഷത്തില്‍ തീവ്രവാദി ഭീഷണിയില്ല. എന്നാല്‍ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.

ന്യൂസ്‌ടോക്കിന്റെ പാറ്റ് കെന്നി ഷോയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. താനും ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡുമായി രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായി മന്ത്രി വെളിപ്പെടുത്തി.പാരീസ് മോഡല്‍ ആക്രമണം അയര്‍ലണ്ടില്‍ ഉണ്ടാകാതിരിക്കുന്നതിന് ഗാര്‍ഡയ്ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും അതീവ ജാഗ്രതയിലാണ്.

പാരീസ് ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായിഅടുത്ത ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന ഒരാള്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഡബ്ലിനില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളുടെ കൂടി പശ്ചാത്തലത്തിലാണ് രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

Scroll To Top