Sunday June 25, 2017
Latest Updates

പാരിസില്‍ കറുത്തവരുടെ ഉത്സവം: പരിപാടി നിരോധിക്കണമെന്ന് പാരീസ് മേയര്‍

പാരിസില്‍ കറുത്തവരുടെ ഉത്സവം: പരിപാടി നിരോധിക്കണമെന്ന് പാരീസ് മേയര്‍

പാരീസ് :പാരീസിലെ കറുത്ത സുന്ദരിമാരുടെ ഉല്‍സവം ‘ബ്ലാക്ക് ഫെമിനിസ്റ്റ് ഫെസ്റ്റിവല്‍’ നിരോധിക്കണമെന്ന് പാരീസ് മേയര്‍ ആനീ ഹിഡാല്‍ഗോ. വെളുത്തവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നാരോപിച്ചാണ് മേയര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കറുത്ത സ്ത്രീവാദികളുടെ ഉല്‍സവമായ ന്യാന്‍സാപോ ഫെസ്റ്റിവലിന്റെ ആദ്യ എഡീഷന്‍ ജൂലൈ 28മുതല്‍ 30വരെയാണ് പാരീസ് കള്‍ച്ചറല്‍ സെന്ററില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.കറുത്ത സ്ത്രീപക്ഷ വാദം-ആക്ടീവിസം-യൂറോപ്യന്‍ ഭാഷ്യം എന്നിങ്ങനെയാണ് സംഘാടകര്‍ത്തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഉല്‍സവ മേഖല നോണ്‍ മിക്സഡ് ആയിരിക്കുമെന്നാണ് സംഘാടകര്‍ വെബ്സൈറ്റില്‍ പറയുന്നത്.അടുത്ത ഘട്ടം ‘നോണ്‍ മിക്സഡ് ഫോര്‍ ബ്ലാക്ക് പീപ്പിള്‍’ ആണെന്നും മറ്റൊരു ഘട്ടം ‘ഓപ്പണ്‍ ഫോര്‍ ഓള്‍’ ആണെന്നും വെബ്സൈറ്റ് തുടരുന്നു.എന്നാല്‍ വെബ്സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പില്‍ പ്രവേശനം ‘റിസേര്‍വ്ഡ്’ ആണെന്നു മാത്രമേ വിശദീകരിക്കുന്നുള്ളു.

ഫെമിനിസ്റ്റ് ഉല്‍സവം നിരോധിച്ച് സംഘാടകരെ വര്‍ണ വിവേചനത്തിന് പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് സോഷ്യലിസ്റ്റ് അംഗമായ മേയര്‍ ആനീ ഹിഡാല്‍ഗോ ആവശ്യപ്പെടുന്നത്.എന്നാല്‍ പോലിസിന് ഇതു സംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പെര്‍ഫെക്ട് മിച്ചല്‍ ഡെല്‍പുഷ് പറഞ്ഞു.

എന്നാല്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ചിലെ വംശീയ വിരുദ്ധ പ്രവര്‍ത്തകരും മറ്റും ഈ ഫെസ്റ്റിവലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.എസ്.ഒ.എസ് റാസിസം,ലിക്ര(ഇന്റര്‍നാഷണല്‍ ലീഗ് എഗൈന്‍സ്റ്റ് റാസിസം ആന്റ് ആന്റി സെമിറ്റിസം),വാട്ടര്‍ലാന്റ് ഡി സെയിന്റ്,ലാ ജനറല്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയസംഘടനകളൊക്കെ കറുത്ത സുന്ദരിമാരുടെ ഉല്‍സവത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Scroll To Top