Monday February 27, 2017
Latest Updates

പാപനാശം’ ഷൂട്ടിംങ് പുരോഗമിക്കുന്നു; കമല്‍ഹാസന്‍ തൊടുപുഴയില്‍ 

പാപനാശം’ ഷൂട്ടിംങ് പുരോഗമിക്കുന്നു; കമല്‍ഹാസന്‍ തൊടുപുഴയില്‍ 

ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കായ പാപനാശം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. നായക വേഷത്തില്‍ അഭിനയിക്കുന്ന കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിംങിനായി തൊടുപുഴയില്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത വേഷമാണ് തമിഴില്‍ കമല്‍ഹാസന്‍ ചെയ്യുന്നത്.

ഗൌതമിയാണ് ചിത്രത്തിലെ നായിക. ജിത്തു ജോസഫ് തന്നെയാണ് തമിഴില്‍ പാപനാശവും സംവിധാനം ചെയ്യുന്നത്. ദൃശ്യത്തിലെ വീടും പരിസരവുമൊക്കെയാണ് പാപനാശത്തിലുമുള്ളത്.

തൊടുപുഴ, വഴിത്തല, മ്രാല, വാഗമണ്‍ എന്നിപ്രദേശങ്ങളിലാണ് ദൃശ്യത്തിന്റെ ഷൂട്ടിംങ് നടന്നത്. ഈ പ്രദേശങ്ങളിലും കാഞ്ഞാറിലുമായാണ് പാപനാശവും ഷൂട്ട് ചെയ്യുന്നത്.

ഒന്നരമാസമാണ് കേരളത്തില്‍ പാപനാശത്തിന്റെ ഷൂട്ടിംങ് നടക്കുക. തെങ്കാശിയില്‍ 10 ദിവസത്തോളം ഷൂട്ടിംഗ് കഴിഞ്ഞാണ് തൊടുപുഴയില്‍ കമലും സംഘവും എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും ഷൂട്ടിംങ് സ്ഥലത്തേയ്ക്ക് അടുപ്പിക്കുന്നില്ലെന്നാണ് വിവരം.

Scroll To Top