Thursday February 23, 2017
Latest Updates

പാചകവും ഹീറ്റിംഗും ഇ എസ് ബി മുടക്കുമോ ? വൈദ്യുതി ജീവനക്കാരുടെ സമരഭീഷണിയില്‍ ജനം ഭീതിയില്‍

പാചകവും ഹീറ്റിംഗും ഇ എസ് ബി മുടക്കുമോ ? വൈദ്യുതി ജീവനക്കാരുടെ സമരഭീഷണിയില്‍ ജനം ഭീതിയില്‍

ഡബ്ലിന്‍ : ഹീറ്റിംഗിനും പാചകത്തിനുമൊക്കെ വൈദ്യുതി അനിവാര്യഘടകമായ ആയിരക്കണക്കിന് കുടുംബങ്ങളെ ആശങ്കയില്‍ ആഴ്ത്തികൊണ്ട് വൈദ്യുത വകുപ്പ് ജീവനക്കാര്‍ നടത്താനുദ്ദേശിക്കുന്ന സമരത്തിനെതിരെ പൊതുജനാഭിപ്രായം ശക്തമാകുന്നു.

ഇഎസ്ബി യൂണിയനുകള്‍ നടത്താനുദ്ദേശിക്കുന്ന സമരത്തെത്തുടര്‍ന്ന് ഡിസംബര്‍ 16ന് വൈദ്യുതി മുടക്കം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഇ എസ ബി മുന്നറിയിപ്പ് നല്കുന്നുണ്ട്.. 1.6 ബില്ല്യന്‍ യൂറോയോളം പെന്‍ഷന്‍ ഫണ്ടില്‍ നിന്നും കുറച്ചതിനെതിരായാണ് ഇഎസ്ബി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
പ്രതിഷേധപരിപാടി കാണിച്ചുകൊണ്ടുള്ള നോട്ടീസ് നവംബര്‍ 29ഓടുകൂടി പുറത്തിറക്കി വിതരണം ചെയ്യുമെന്നാണ് യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇവ ഡിസംബര്‍ 16ന് പകല്‍ 8മണിയോടുകൂടി തന്നെ പിന്‍വലിക്കും.

ഏതുതരത്തിലുള്ള പ്രതിഷേധ പ്രകടനമാണ് യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഇഎസ്ബി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താമെന്ന് യൂണിയനുകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ക്രിസ്തുമസിനോടനുബന്ധിച്ച് സമരപരിപാടികളിലേക്ക് പോകരുതെന്ന് യൂണിയനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ യൂണിയന്‍ വര്‍ക്കര്‍മാരില്‍ 10ല്‍ 9പേരും സമരപരിപാടികള്‍ക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
ശരാശരി 65,000 യൂറോയാണ് ഇഎസ്ബി വര്‍ക്കര്‍മാരുടെ ശമ്പളമായി അനുവദിച്ചിരിക്കുന്നത്. പെന്‍ഷന്‍സ്‌കീമില്‍ വന്നിരിക്കുന്ന 1.6ബില്ല്യന്‍ യൂറോയുടെ കുറവ് എങ്ങനെ പരിഹരിക്കാമെന്നാണ് ഇനി തീരുമാനിക്കേണ്ടത്.
കമ്പനിക്ക് 1.6 ബില്ല്യന്‍ യൂറോയുടെ കുറവ് പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമേ സമരവുമായി മുന്നോട്ടുപോവുകയുള്ളൂവെന്ന് ഇഎസ്ബി യൂണിയന്‍ സെക്രട്ടറി ബ്രണ്ടാന്‍ ഓഗ്ലേ അറിയിച്ചു.
ഇത്തരം പ്രതിഷേധസമരങ്ങളും കറണ്ടു കട്ടും സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ വലയ്ക്കുകയാണ് ചെയ്യുക എന്ന് ഏജ് ആക്ഷന്‍ അയര്‍ലണ്ടിന്റെ വക്താവ് ഈമന്‍ ടിമ്മിന്‍സ് പറഞ്ഞു.
ഇത് കഠിനമായ തണുപ്പില്‍ നിന്നു രക്ഷപ്പെടാനും ഭക്ഷണം പാചകം ചെയ്യാനും വൈദ്യുതി ഉപയോഗിക്കുന്ന വയോജനങ്ങളെ കഷ്ടത്തിലാക്കുമെന്നും ഇത്തരത്തിലുള്ള ഒരു കറണ്ടു കട്ടിനെക്കുറിച്ച് അവരെ മുന്നേ തന്നെ ബോധവാന്‍മാരേക്കണ്ടതുണ്ടെന്നും ഈമന്‍ ടിമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
ജീവന്‍ സംരക്ഷണ ഉപാധികളായ വെന്റിലേറ്ററും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ എച്ച്എസ്ഇക്ക് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ടിമ്മിന്‍സ് പറഞ്ഞു.
സമരം നടന്നാലുണ്ടവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഇഎസ്ബി സ്റ്റാഫിനെയും യൂണിയന്‍ മാനേജ്‌മെന്റിനെയും ഒരുമിച്ച് ചര്‍ച്ചയ്ക്കായി വിളിച്ചിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി ബിസിനസ് ഇംപ്രൂവ്‌മെന്റ് ഡിസ്ട്രിക്ട് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗ്യൂനി.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ലാബര്‍ റിലേഷന്‍സ് കമ്മീഷനോടും ലാബര്‍ കോര്‍ട്ടിനോടും റിച്ചാര്‍ഡ് ഗ്യൂനി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒരു സമരവും കറണ്ട് കട്ടും നടക്കില്ലെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ഇഎസ്ബി സ്റ്റാഫ് സമരത്തിലേര്‍പ്പെടുകയാണെങ്കില്‍ അതിന് അവര്‍ തന്നെ വലിയ വില നല്‍കേണ്ടി വരുമെന്ന് അയര്‍ലണ്ട് റസ്‌റ്റോറന്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടിവ് അഡ്രിയാന്‍ ക്യൂമിന്‍സ് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈ കാലയളവില്‍ തന്നെ പരിഹരിക്കാവപന്ന പ്രശ്‌നങ്ങളാണുള്ളതെന്നും മാനേജ്‌മെന്റ് അതിനു ശ്രമിക്കുന്നില്ലെങ്കില്‍ മാത്രമേ സമരപരിപാടികളുമായി മുന്നോട്ടുപോവുകയുള്ളൂവെന്നുമാണ് ബ്രണ്ടാന്‍ ഓഗ്ലേ പറഞ്ഞത്.
എന്നാല്‍ ക്രിസ്തുമസ് കാലയളവില്‍ കറണ്ടു കട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌

Scroll To Top