Sunday December 17, 2017
Latest Updates

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം!

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം!

വാഷിങ്ടണ്‍: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സൈറ്റില്‍ നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സൈറ്റില്‍ ജനങ്ങള്‍ക്ക് ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള വിഭാഗമാണ് വി ദ പീപ്പിള്‍ പെറ്റീഷന്‍. ഇവിടെയാണ് പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പെറ്റീഷന്‍ നല്‍കിയത്.

ഇതില്‍ വരുന്ന പോസ്റ്റുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പേരുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ വിഷയത്തില്‍ വൈറ്റ് ഹൗസ് ഇടപെടും. വൈറ്റ് ഹൗസ് 60 ദിവസത്തിനുള്ളില്‍ ഔദ്യോഗികമായി പ്രതികരണം അറിയിക്കും.

പെറ്റീഷന്‍ സെപ്റ്റംബര്‍ 21നാണ് നല്‍കിയത്. പെറ്റീഷന് പിന്തുണ നല്‍കാന്‍ ഒക്ടോബര്‍ 21 വരെ കാലാവധിയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചര ലക്ഷത്തിലേറെ പേരുടെ പിന്തുണയാണ് കിട്ടിയത്.

Scroll To Top