Thursday April 27, 2017
Latest Updates

പാക്കിസ്ഥാനി- ആഫ്രിക്കന്‍ മുസ്ലീമുകള്‍ക്ക് അയര്‍ലണ്ടില്‍ ഭീഷണിയേറുന്നു

പാക്കിസ്ഥാനി- ആഫ്രിക്കന്‍ മുസ്ലീമുകള്‍ക്ക് അയര്‍ലണ്ടില്‍ ഭീഷണിയേറുന്നു

മുസ്ലീമുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ വംശീയ ആക്രമണങ്ങള്‍ ഉണ്ടാവുന്നതിനെതിരെ ജാഗരൂഗത പുലര്‍ത്തുമെന്ന് ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ .

എന്നാല്‍ ഒരു സംഘം തീവ്രവാദികള്‍ മതത്തിന്റെ മറവില്‍ അക്രമത്തിനും കാര്യ സാധ്യത്തിനും ഇറങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്ന ഒട്ടേറെ ഐറിഷ് വംശജരുണ്ട്.
പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്ക് എത്തുകയും തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചു തുടര്‍ ജീവിത സൗകര്യം ഒരുക്കുകയോ പൗരത്വം നേടുകയോ ,ചെയ്തതിനു ശേഷം തന്ത്രപൂര്‍വ്വം ഇണയെ ഒഴിവാക്കുന്ന പ്രവണത കൂടി വരുന്നുണ്ട്.

മതം നോക്കാതെ ബന്ധുക്കളെ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്തു കൊടുത്ത ചിലരുടെ പ്രതിഷേധമാണ് അക്രമമായി മാറുന്നതെന്നും കരുതപ്പെടുന്നു.
ആഫ്രിക്കയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പ്രവാസികളായി എത്തിയ മുസ്ലീങ്ങള്‍ അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈയടുത്ത കാലങ്ങളിലായാണ് കൂടുതല്‍ ആഫ്രിക്കന്‍ മുസ്ലീങ്ങള്‍ അയര്‍ലണ്ടിലേക്ക് പ്രവാസികളായി എത്തിത്തുടങ്ങിയത്. പുതിയ കുടിയേറ്റനയത്തിന്റെ ഭാഗമായിരുന്നു ഈ ഒഴുക്ക് എന്നാല്‍ അതിപ്പോള്‍ ഐറിഷുകാര്‍ക്ക് അപകടമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ഐറിഷുകാരെയാണ് ഇത്തരത്തില്‍ ആഫ്രിക്കന്‍ മുസ്ലീങ്ങള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരിക്കുന്നത്. ആക്രമണം അരങ്ങേറിയത് ഡബ്ലിനിലാണ്.. ഇത്തരം ആളുകള്‍ മെട്രോപൊളിറ്റന്‍ സിറ്റികളില്‍ താമസിക്കുന്നവരെ കൂടുതലായി ലക്ഷ്യമിടുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിന്‍ സിറ്റിയില്‍ വച്ച് ആക്രമണത്തിനിരയായ ചെറുപ്പക്കാരന്റെ നില ഗുരുതരമായി തുടരുകയാണ്.
കെയ്‌റന്‍ ബ്രോഡ്‌റിക് എന്ന ഇരുപത്തിയഞ്ചുകാരനാണ് വീടിനടുത്തുവച്ചുതന്നെ ആയുധവുമായി എത്തിയ ഒരാളുടെ ആക്രമണത്തിനിരയായത്. അടികൊണ്ട് അവശനായി നിലത്തുവീണസമയത്തുകൂടി ആക്രമി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കയറില്‍ കെട്ടിയ കുപ്പി ഉപയോഗിച്ചാണ് അക്രമി യുവാവിനെ അടിച്ചത്. അക്രമിയുടെ കൂടെ വന്ന രണ്ടുപേര്‍ രംഗം കണ്ടുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു. തന്നെ അടിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും യാതൊരു ദയയും കൂടാതെ വീണ്ടും വീണ്ടും മര്‍ദ്ദനം തുടരുകയാണ് ചെയ്തതെന്ന് കെയ്‌റന്‍ പറഞ്ഞു.
അക്രമികളായ മൂവര്‍ സംഘം ഡബ്ലിന്‍ സിറ്റിയില്‍ തന്നെ കറങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അടി കിട്ടിയത് ഷോക്കായെന്നും യാതൊരു പ്രശ്‌നങ്ങള്‍ക്കും പോകാത്ത തനിക്ക് മര്‍ദ്ദനമേറ്റത് സ്വന്തം വീട്ടിനടുത്ത് വച്ച് അവിചാരിതമായാണെന്നും അക്രമി പിടിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും കെയ്‌റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ന്യൂനപക്ഷക്കാരായ ഇത്തരം അക്രമകാരികളുടെ പേരില്‍ തങ്ങള്‍ ഒന്നാകെ വേട്ടയാടപ്പെടുന്നതായാണ് ആഫ്രിക്കന്‍ മുസ്ലീമുകള്‍ പറയുന്നത്.

Scroll To Top