Monday October 22, 2018
Latest Updates

പാംബീച്ച് രൂപതയ്ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കാന്‍ കോടതി അനുമതി

പാംബീച്ച് രൂപതയ്ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കാന്‍ കോടതി അനുമതി

ഡബ്ലിന്‍ : അപകീര്‍ത്തി കേസില്‍ പാംബീച്ച് രൂപതയ്ക്കെതിരെ കേസ് കൊടുക്കാന്‍ അമേരിക്കന്‍ കോടതിഐറിഷ് വൈദികന്‍ ഫാ.ജോണ്‍ ഗാല്ലാഗറിന് അനുമതി നല്‍കി. മലയാളിയായ വൈദികനെ സംരക്ഷിക്കുന്നതിനായി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന രൂപതയ്ക്കെതിരെയുള്ള ഐറിഷ് വൈദികന്റെ പരാതിയിലാണ് ഈ നടപടി.കുട്ടികളോട് ലൈംഗികാസക്തി കാണിച്ച മലയാളി വൈദികന്‍ ഫാ.ജോസ് പാലിമറ്റത്തിനെതിരായി നിലകൊണ്ടതിനാണ് രൂപത തന്നെ അപമാനിച്ചതെന്ന് ഫാ.ഫാ.ജോണ്‍ ഗാലാഗര്‍ കോടതിയില്‍ ആരോപിച്ചു.

2015ല്‍ വെസ്റ്റ് പാംബീച്ചിലെ സെന്റ് തോമസ് ദേവാലയത്തിലെ അങ്കമാലി സ്വദേശിയായ ഫാ.ജോസ് പാലിമറ്റത്തിനെതിരെ ക്രിമിനല്‍ കേസ് നല്‍കുന്നതിന് ഫാ.ഗല്ലാഘര്‍ സഹായം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.ഒരു ദിവസം രാവിലെ കുര്‍ബാനയ്ക്ക് ശേഷം ഇടവകയിലെ ഒരു 14കാരനെ അടുത്ത വിളിച്ച ഫാ.ജോസ് കുറെ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു.വിവരമറിഞ്ഞപ്പോള്‍ അതേ ഇടവകയില്‍ സേവനം ചെയ്തിരുന്ന ഫാ.ഗല്ലാഗര്‍ മറ്റൊരു ഇടവകക്കാരനുമൊത്ത് ഫാ.ജോസിനെ ചോദ്യം ചെയ്തു. ഒപ്പമുണ്ടായിരുന്ന റിട്ട. പോലിസ് ഓഫിസര്‍ ആ മൊഴിയും രേഖപ്പെടുത്തി. കുട്ടികളെ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചതും മുമ്പ് ഇന്ത്യന്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതും ഫാ.ജോസ് വെളിപ്പെടുത്തി.ഈ ഏറ്റുപറച്ചില്‍ വെസ്റ്റ് പാം ബീച്ച് പോലിസ് സ്പെഷല്‍ യൂണിറ്റിനു മുന്നിലും അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് ഐറിഷ് വൈദികന്‍ പറയുന്നു.

അതേസമയം മലയാളി വൈദികനെ സംരക്ഷിക്കുന്ന പ്രസ്താവനയാണ് രൂപത ഇറക്കിയത്. ഇന്ത്യയില്‍ ഫാ. ജോസിനെതിരായ പരാതികളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.എന്നാല്‍ എബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഈ സംഭവം വലിയ വിവാദമാക്കി. അതോടെ രൂപത ഫാ. ഗല്ലാഗറിനെതിരെ തിരിഞ്ഞു.ഫാ. ജോസിന്റെ കേസില്‍ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ഐറീഷ് വൈദികന്‍ ചെയ്തതെന്നും രൂപത ആരോപിച്ചു.
രൂപതയ്ക്കും ഫാ. ജോസിനും എതിരെ അപവാദപ്രചരണമാണ് നടത്തിയത്.ഫാ. ജോസിനെതിരായ കേസ് അധികാരികളിലെത്തിക്കുന്നതില്‍ ഫാ. ഗല്ലാഗര്‍ വലിയ ആവേശം കാണിച്ചു.അസംതൃപ്തനും നുണയനുമായ വൈദികനാണ് ഫാ. ജോണ്‍ ഗല്ലിഗാറെന്നും അദ്ദേഹത്തിന്റെ മാനസികാരോഗ്യ നില പരിശോധിക്കാന്‍ പ്രൊഫഷനല്‍ സഹായം വേണ്ടിവരുമെന്നും രൂപത ആരോപിച്ചു.ഇടവകയ്ക്കുള്ളില്‍ ഉണ്ടായിരുന്ന താമസസ്ഥലത്തു നിന്നുപോലും ഐറിഷ് വൈദീകനെ മാറ്റുകയും ചെയ്തു.

എന്നാല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായ സഹായങ്ങള്‍ നല്‍കിയതിനും മറ്റം പോലിസും പൊന്തിഫിക്കല്‍ കമ്മീഷന്റെ ശിശു സംരക്ഷണവിഭാഗവുമൊക്കെ ഫാ.ഗില്ലിഗാറിനെ അനുമോദിച്ചതിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും ഗല്ലിഗാര്‍ നുണയനാണെന്നും ചികില്‍സ നല്‍കേണ്ടി വരുമെന്ന വാദത്തില്‍ രൂപത ഉറച്ചുനിന്ന് പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയായിരുന്ന രൂപത ചെയ്തത്. മാത്രമല്ല അദ്ദേഹത്തിന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റവും നല്‍കിയില്ല.

തുടര്‍ന്ന് ഹൃദ്രോഗിയായ ഐറിഷ് വൈദീകനെ രൂപത മെഡിക്കല്‍ ലീവിലുമാക്കി.
അതേ സമയം മലയാളി വൈദീകനെ കുറ്റ വിമുക്തനാക്കി കോടതി ഇന്ത്യയിലേയ്ക്ക് കടത്തുകയും ചെയ്തു.

ഫാ. ജോണ്‍ ഗല്ലിഗാറിന്റെ കേസ് പരിഗണിച്ച കോടതി അദ്ദേഹത്തിന് രൂപതയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു.രൂപതയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് രൂപതയുടെ അഭിഭാഷകര്‍ വാദമുന്നയിച്ചെങ്കിലും അത് കോടതി തള്ളിക്കളഞ്ഞു.കോടതി ഉത്തരവ് വല്ലാത്ത ആശ്വാസമാണ് തരുന്നതെന്ന് ഫാ.ഗല്ലാഗര്‍ പ്രതികരിച്ചു. തനിക്ക് വൈദിക പട്ടം ലഭിച്ചതിന്റെ 25ാം വാര്‍ഷികത്തിലാണ് ആ വിധി വന്നിരിക്കുന്നതെന്നും ലണ്ടന്‍ ഡെറിയില്‍ നിന്നുള്ള വൈദീകന്‍ വിശദീകരിച്ചു.

Scroll To Top