Monday February 27, 2017
Latest Updates

പശ്ചിമ ഘട്ട ജനസംരക്ഷണ സമിതി മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു; യുഡിഎഫിന് വീണ്ടും തലവേദന

പശ്ചിമ ഘട്ട ജനസംരക്ഷണ സമിതി മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു; യുഡിഎഫിന് വീണ്ടും തലവേദന

തിരുവാമ്പാടി :കസ്തൂരി രംഗന്‍ വിവാദം താല്‍ക്കാലികമായെങ്കിലും കെട്ടടങ്ങിയപ്പോള്‍ യുഡിഎഫിന് വീണ്ടും തലവേദന സൃഷ്ടിച്ച് പശ്ചിമ ഘട്ട ജനസംരക്ഷണ സമിതി. ഈ മാസം 21 നു മുമ്പ് കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ മൂന്ന് മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി. വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലാകും പശ്ചിമഘട്ട ജനസംരക്ഷണ സമിതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. മറ്റ് മണ്ഡലങ്ങളില്‍ അനുയോജ്യരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും.

മലയോര കര്‍ഷകര്‍ ഏറെയുള്ള ഈ മണ്ഡലങ്ങളില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ അത് യുഡിഎഫിന് തിരിച്ചടിയാകും. ഈ മണ്ഡലങ്ങളിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് പൊതുവെ യുഡിഎഫിന് അനുകൂലമാണ്. എന്നാല്‍ ഈ വോട്ടുകള്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ വീണാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നില പരുങ്ങലിലാകും. ജനങ്ങളെ സംരക്ഷിക്കുന്ന നയം സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കരട് വിജ്ഞാപനം പുറത്തിറങ്ങില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതോടെ സമിതി തെരഞ്ഞെടുപ്പിലേക്ക് തന്നെ നീങ്ങേണ്ടി വരും. മാര്‍ച്ച് 22 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി

Scroll To Top