Sunday October 21, 2018
Latest Updates

പവര്‍ ഇനി ഓടിയെത്തും; അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം ഒരുക്കുന്നു 

പവര്‍ ഇനി ഓടിയെത്തും; അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം ഒരുക്കുന്നു 

ഡബ്ലിന്‍:വൈദ്യുതിയില്‍ ഓടുന്ന കാറുകള്‍ക്ക് മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം ഒരുക്കി ഐറിഷ് ഓട്ടോമോട്ടീവ് കമ്പനി. യൂറോപ്പില്‍ ആദ്യമായി ഈ സംവിധാനം അയര്‍ലണ്ടിലായിരിക്കും ആരംഭിക്കുന്നത്. നിശ്ചിത കേന്ദ്രങ്ങളില്‍ എത്തി ചാര്‍ജ് ചെയ്യേണ്ട അവസ്ഥ ഇതോടെ മാറ്റപ്പെടും.

ഓട്ടോമോട്ടീവ് സേവന കമ്പനിയായ എഎ റോഡ് വാച്ചാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യാത്രക്കിടെ പവര്‍ തീരുന്നു എന്ന പ്രശ്‌നത്തിന് പരിഹാരമാണ് മൊബൈല്‍ ചാര്‍ജിം?ഗ് യൂണിറ്റുകള്‍.

ഓസ്‌ട്രേലിയന്‍ കമ്പനിയായ ക്ലബ് ലോജിസ്റ്റിക്‌സുമായി ചേര്‍ന്നാണ് ബ്രേക്ഡൗണ്‍ വാനുകള്‍ക്ക് സമാനമായ രീതിയില്‍ ചാര്‍ജിംഗ് യൂണിറ്റ് വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവരെയുള്ള മൊബൈല്‍ യൂണിറ്റ് സേവനങ്ങളെ അപേക്ഷിച്ച് പുതിയ സംവിധാനം ഏറ്റവും മെച്ചപ്പെട്ടതും എളുപ്പത്തില്‍ വിന്യസിക്കാവുന്നതും പരിസ്ഥിതി സൗഹാര്‍ദപരവുമാണെന്ന് എഎ ഡയറക്ടര്‍ കൊണോര്‍ ഫോ?ഗ്‌നന്‍ അറിയിച്ചു.

”അയര്‍ലണ്ടിലെ ഇലക്ട്രിക് വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഇത് മുന്നോട്ടുള്ള വലിയ ചുവടുവെയ്പാണ്. എഎ റോഡ് വാച്ചിന് പ്രധാനപ്പെട്ട നൂതന സംരംഭവും” ഫോഗ്‌നന്‍ പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ 15 ശതമാനം ബാറ്ററി ചാര്‍ജ് നല്‍കാന്‍ മൊബൈല്‍ ചാര്‍ജിംഗ് യൂണിറ്റിന് കഴിയും.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top