Monday February 20, 2017
Latest Updates

പഴയ മെഡിക്കല്‍ കാര്‍ഡുകള്‍ പുതുക്കി നല്കില്ലെന്ന് എച്ച്എസ്ഇ

പഴയ മെഡിക്കല്‍ കാര്‍ഡുകള്‍ പുതുക്കി നല്കില്ലെന്ന് എച്ച്എസ്ഇ

ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം കാര്‍ഡ് ലഭിക്കില്ലെന്ന്
എച്ച്എസ്ഇ. മെഡിക്കല്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം
മാറ്റുന്നതിനാല്‍ പഴയ കാര്‍ഡുകള്‍ പുതുക്കി നല്കില്ലെന്ന് എച്ച്എസ്ഇ അധികൃതര്‍
വ്യക്തമാക്കി. പഴയ കാര്‍ഡുകള്‍ പുതുക്കി നല്കണമെങ്കില്‍ നിലവിലെ നിയമം
മാറ്റേണ്ടി വരുമെന്നും എച്ച്എസ്ഇ അധികൃതര്‍ വ്യക്തമാക്കി. അതേസമയം കാര്‍ഡുകള്‍
പിന്‍വലിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ജൂനിയര്‍ ആരോഗ്യമന്ത്രി
അലക്‌സ് വൈറ്റ് പറഞ്ഞു.

കഴിഞ്ഞ ബഡ്ജറ്റ് സമയത്താണ് പഴയ ഹെല്‍ത്ത് കാര്‍ഡുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
എടുത്തത്. ഈ തീരുംകാനം തെറ്റായിപ്പോയെന്ന് മന്ത്രി സമ്മതിച്ചു.
ക്യാബിനറ്റ് തീരുമാനം സാധാരണക്കാരെ ബാധിക്കാതെ പ്രവര്‍ത്തിക്കുന്നതില്‍
ഗവണ്‍മെന്റ് പരാജയപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു.

Scroll To Top