Monday May 29, 2017
Latest Updates

പഴയ ഒരണ നാണയം വില്‍പ്പനയ്ക്ക്; വില 20,000 രൂപ 

പഴയ ഒരണ നാണയം വില്‍പ്പനയ്ക്ക്; വില 20,000 രൂപ 

ലണ്ടന്‍: ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഒരണ നാണയം വില്‍പ്പനയ്ക്ക്. ഇ ബിഡ് ഡോട്ട് നെറ്റ് എന്ന വെബ്‌സൈറ്റാണ് നാണയം ലേലത്തില്‍ വച്ചിരിക്കുന്നത്. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയമാണ് ഒരണ. അക്കത്തിലും അക്ഷരത്തിലും ഒരണ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1910 ല്‍ പുറത്തിറക്കിയ നാണയമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നാണയത്തില്‍ വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. 

256 യൂറോയാണ് (20,000 രൂപ) ഈ നാണയത്തിന് ഓക്ഷന്‍ സൈറ്റ് വിലയിട്ടിരിക്കുന്നത്. നാണയം വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന പെയ്‌മെന്റ് നടത്താം. പണം നല്‍കിക്കഴിഞ്ഞാല്‍ ബ്രിട്ടന്റെ റോയല്‍ മെയ്ല്‍ മുഖേന മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം നാണയം വാങ്ങിയ ആളിന് ലഭിക്കുമെന്നും സൈറ്റ് വ്യക്തമാക്കി. 

ഇ ബിഡ് ഡോട്ട് നെറ്റ് എന്ന ഈ സൈറ്റില്‍ തന്നെ പഴയ ബ്രിട്ടീഷ് നാണയങ്ങളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഒരണ കൂടാതെ ഒന്നിലധികം നാണയങ്ങള്‍ വാങ്ങണമെന്നുള്ളവര്‍ക്ക് അതിനും അവസരമുണ്ട്. 

Scroll To Top