Thursday October 18, 2018
Latest Updates

പറഞ്ഞതൊന്നും ബജറ്റില്‍ ധനമന്ത്രി പാലിച്ചില്ല. പിന്തുണ പിന്‍വലിക്കാന്‍ ഫിനാ ഫാള്‍ ആലോചിക്കുന്നു 

പറഞ്ഞതൊന്നും ബജറ്റില്‍ ധനമന്ത്രി പാലിച്ചില്ല. പിന്തുണ പിന്‍വലിക്കാന്‍ ഫിനാ ഫാള്‍ ആലോചിക്കുന്നു 

ഡബ്ലിന്‍ :ബജറ്റിന്റെ പേരില്‍ ഭരണമുന്നണിയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കാന്‍ ഫിനാ ഫാള്‍ ആലോചിക്കുന്നു.

ഇതോടെ ഭരണകക്ഷിയായ ഫിനഗേലും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി ലിയോവരദ്കറും സമ്മര്‍ദ്ദത്തിലായി.പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമെന്നാരോപിച്ച് പുതിയ ‘പരസ്പര വിശ്വാസ കരാര്‍; വേണമെന്ന ആവശ്യവുമായി ഫിനാഫാള്‍ നേതാക്കള്‍ രംഗത്തുവന്നു.ഇവരെ അനുനയിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന ലിയോ വരദ്കര്‍ , മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഫിനാഫാള്‍ പാര്‍ലമെന്റില്‍ നിക്ഷപക്ഷത പാലിയ്ക്കുന്നതിനാലാണ് അധികാരത്തില്‍ തുടരുന്നത്.ഫിനാഫാളുമായി ഇതിനായി ഒരു പര്‌സപര വിശ്വാസ കരാര്‍ ലിയോ വരദ്കറുടെ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്.ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഫിനാഫാളുമായി വാഗ്ദാനം ചെയ്തിരുന്നതില്‍ ബഹുഭൂരിപക്ഷം കാര്യങ്ങളും ധനമന്ത്രി അവഗണിച്ചു എന്ന ആരോപണമാണ് ഫീന ഫാള്‍ ഉയര്‍ത്തുന്നത്.

ഇതിന്റെ ഭാഗമായി ഫിന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനുമായി വിശദമായ ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് ലിയോ വരദ്കര്‍.

2020ലെ അടുത്ത പൊതുതിരഞ്ഞെടുപ്പുവരെ എങ്ങനെയെങ്കിലും ഇപ്പോഴത്തെ ഭരണം തുടരാനുള്ള നീക്കമാണ് ലിയോ വരദ്കര്‍ നടത്തുന്നത്. മൈക്കിള്‍ മാര്‍ട്ടിന്‍ ഫോണില്‍ പ്രധാനമന്ത്രിയെ ബന്ധപ്പെട്ടാണ് പാര്‍ട്ടിയുടെ അതൃപ്തി അറിയിച്ചതും പുതിയ കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ മുന്നോട്ടുപോകാനാവൂ എന്നറിയിച്ചതും.ഇക്കാര്യം ആര്‍ടിഇ ന്യൂസില്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു.മണിക്കൂറുകളോളം മാര്‍ട്ടിനുമായി സംസാരിച്ചെന്നാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.

പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പുത്തന്‍ വിശ്വാസവും കരാറുകളുമാവാമെന്നു സമ്മതിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി.അതേ സമയം ഒരു ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സാധ്യതയും രാജ്യത്ത് രൂപപ്പെടുന്നുണ്ട്.

ബജറ്റിന്റെ വിശ്വാസ പ്രമേയത്തിനു മുന്നോടിയായി ഫിനാ ഫാള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണി ശരിക്കും സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്നതാണ്.അതിനാല്‍ പുതിയ ധാരണയും ഉടമ്പടിയും അനിവാര്യമാവുമെന്നാണ് കണക്കുകൂട്ടുന്നത്. ക്രിസ്മസിനു മുമ്പ് അത് വേണമെന്ന ആവശ്യമാണ് വരദ്കറുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാല്‍ അതിനോട് മൈക്കിള്‍ മാര്‍ട്ടിന്‍ യോജിച്ചില്ല.

ബജറ്റ് പാസാക്കിയതിന് ശേഷമോ സാമൂഹിക ക്ഷേമ-ധനകാര്യ ബില്ലുകളും പാസ്സാക്കിയതിനു ശേഷമോ ആകാമെന്നാണ് വരദ്കറുടെ നിലപാട്.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ബില്ലുകള്‍ പാസ്സാക്കുന്നത്. ബ്രക്സിറ്റ് ചര്‍ച്ചകളുടെയും മറ്റും പശ്ചാത്തലത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചതായാണ് സൂചന.

പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ ചര്‍ച്ച സ്ഥിരീകരിച്ച മൈക്കിള്‍ മാര്‍ട്ടികട്ടെ പ്രധാനമന്ത്രിയോട് വിശ്വാസകരാര്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്ന സൂചനയാണ് നല്‍കിയത്. കരാര്‍ പുനപ്പരിശോധിക്കാമെന്ന നിലപാടാണ് വരദ്കര്‍ സ്വീകരിച്ചത്.രണ്ടു വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്കാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനാണ് വരദ്കര്‍ ശ്രമിച്ചത്. ഇതെത്രത്തോളം വിജയിച്ചുവെന്ന് ഇപ്പോള്‍ വിലയിരുത്താനാവില്ല.

കരാര്‍ പനപ്പരിശോധിക്കുന്നതായിരിക്കും നല്ലതെന്ന നിലപാടിലാണ് ഫിനഫാള്‍ ടിഡിമാരും. ധനമന്ത്രി പാസ്‌കല്‍ ഡോണോഹു അവതരിപ്പിച്ച ബജറ്റിലൂടെ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കും ടിഡിമാര്‍ക്കുമുള്ളത്. അടുത്ത ആഴ്ച ബ്രസീലില്‍ നടക്കുന്ന ബ്രക്സിറ്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയും മൈക്കിള്‍ മാര്‍ട്ടിനും പങ്കെടുക്കുന്നുണ്ട്.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കിടെ ഇവിടുത്തെ ഭരണപ്രതിസന്ധിയും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചാ വിഷയമായേക്കാം.നിലവിലുള്ള വിശ്വാസ -വിതരണ ഉടമ്പടിയില്‍ 2016ല്‍ നേരിട്ട തടസ്സത്തിനു ശേഷമുള്ള മൂന്നാമത്തെ ബജറ്റാണ് ഈ സര്‍ക്കാര്‍ അതരിപ്പിച്ചത്.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top