Saturday July 21, 2018
Latest Updates

പരീക്ഷണശാലകളില്‍ മനുഷ്യഅണ്ഡം വളര്‍ത്തിയെടുക്കാമെന്ന് ശാസ്ത്രജ്ഞര്‍ 

പരീക്ഷണശാലകളില്‍ മനുഷ്യഅണ്ഡം വളര്‍ത്തിയെടുക്കാമെന്ന് ശാസ്ത്രജ്ഞര്‍ 

ഗര്‍ഭധാരണത്തിന് പ്രായോഗിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമായി പരീക്ഷണശാലയില്‍ അണ്ഡം വളര്‍ത്തിയെടുക്കാമെന്ന് എഡിന്‍ബര്‍ഗിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ .അന്‍ഡാശയ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സാനടത്തുന്ന വ്യക്തികള്‍ക്ക് പിന്നീട് ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ടുകള്‍ നേരിടും. എന്നാല്‍ ഗവേഷകര്‍ പറയുന്നതനുസരിച്ചു ഇത്തരത്തില്‍ ചികിത്സയ്ക്കു വിധേയരാവുന്ന സ്ത്രീകളുടെ ഓവറിയില്‍ നിന്ന് വളര്‍ച്ചയെത്താത്ത അണ്ഡം ശേഖരിച്ചു ലബോറട്ടറിയില്‍ വളര്‍ത്താവുന്നതാണ്. ഇത് പിന്നീട് ഗര്‍ഭധാരണത്തിനു യോഗ്യമായിരിക്കും എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

കീമോതെറാപ്പിയുടെ ഭാഗമായി ഓവറിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വരും. ഈ അവസരത്തില്‍ പ്രായമാകാത്ത അണ്ഡം ശേഖരിച്ചു ലബോറട്ടറിയില്‍ സൂക്ഷിക്കുന്നത്.

പരീക്ഷണശാലയില്‍ സൂക്ഷിച്ച വളര്‍ച്ചയെത്തിയ അണ്ഡങ്ങള്‍ ഉപയോഗിച്ച് വിജയകരമായി ഭ്രൂണത്തെ വളര്‍ത്തിയെടുക്കാനാകുമെന്നു തെളിയിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.ഇതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി ലഭിക്കണം, മുഖ്യ ഗവേഷക എവ്ലിന്‍ ടെല്‍ഫേര്‍ പറയുന്നു.

നേരത്തെ എലികളില്‍ പരീക്ഷണം നടത്തി വിജയിച്ചിരുന്നെങ്കിലും ആദ്യമായാണ് മനുഷ്യ അണ്ഡം ഇത്തരത്തില്‍ പരീക്ഷണ ശാലകളില്‍ വളര്‍ത്തിയെടുക്കാമെന്നു തെളിയിച്ചിട്ടുള്ളത്.

Scroll To Top