Tuesday January 24, 2017
Latest Updates

പരിസ്ഥിതി ലോല ഭൂപടത്തില്‍ ജനവാസ മേഖലകളും; ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

പരിസ്ഥിതി ലോല ഭൂപടത്തില്‍ ജനവാസ മേഖലകളും; ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കി: ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഭൂമി സര്‍വേ കൃത്യമായി നടത്താതെയും കൃഷിഭൂമിയുടെ ശരിയായ വിവരങ്ങള്‍ ശേഖരിക്കാതെയുമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതെന്നാണ് എല്‍ഡിഎഫ്  ആരോപണം. കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 29 വരെ എങ്കിലും നീട്ടി നല്കിക്കൊണ്ട് അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കൂടെ പിന്തുണയിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. കൃഷിഭൂമി ഉള്‍പ്പെടെ ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ഇടുക്കി ജില്ലയില്‍ വലിയ തോതില്‍ പ്രതിഷേധം ഉണ്ടായത്. ഈ ഹര്‍ത്താലൂടെ വീണ്ടും ഈ വിഷയം സജീവമാകുകയാണ്.

തൊടുപുഴ മുതലക്കോടം പള്ളിപെരുന്നാള്‍ നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Scroll To Top