Saturday February 25, 2017
Latest Updates

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അയര്‍ലണ്ടിലെ സഭാമക്കള്‍ ആദരാഞ്ജലികളര്‍പ്പിച്ചു

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അയര്‍ലണ്ടിലെ സഭാമക്കള്‍ ആദരാഞ്ജലികളര്‍പ്പിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ സഭാമക്കള്‍ കാലം ചെയ്ത തങ്ങളുടെ പ്രിയപ്പെട്ട സഭാ പരമാധ്യക്ഷന് ആദരാന്ജലികള്‍ അര്‍പ്പിച്ചു. അയര്‍ലണ്ട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ കാലം ചെന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമ മേലധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഖബറടക്കത്തിന്റെ ഒന്നാം ഭാഗത്തെ ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും ഡബ്ലിന്‍ മോര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ നടത്തി.

അയര്‍ലണ്ടിലെ മുഴുവന്‍ യാക്കോബായ ഇടവകകളും ഒന്നിച്ചു ചേര്‍ന്ന് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ പ്രാര്‍ഥനാ ശുശ്രൂഷകളില്‍ അയര്‍ലണ്ടിലെ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു.

ശ്രേഷ്ഠ കത്തോലിക്കാ ബാവായുടെ കല്‍പ്പനനുസരിച്ച് റവ: ഫാ : വര്‍ഗീസ് ഞാറ്റിങ്കാലായില്‍ കരിങ്കൊടിയുയര്‍ത്തി.

റവ: ഫ: വര്‍ഗീസ് ഞാറ്റിങ്കാലായില്‍, റവ: ഫ: തോമസ് പുതിയാമടത്തില്‍, റവ: ഫ: ബിജു മത്തായി, റവ: ഫ: ജോബിമോന്‍ സ്‌കറിയ എന്നിവര്‍ നേതൃത്വം കൊടുത്തു. ഭദ്രാസന മെത്രാപൊലിത്ത മോര്‍ യൗസെബിയൊസ് കുര്യാക്കോസ് തിരുമേനിക്ക് വേണ്ടി ഭദ്രാസന സെക്രട്ടറി റവ: ഫ: ബിജു മത്തായി അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ: ഫ: വര്‍ഗീസ് ഞാറ്റിങ്കാലായില്‍ മോറാനെ അനുസ്മരിച്ചു സംസാരിച്ചു.PHOTO4pHOTO3pHOTO2PHOTO1PHOTO5 (1)PHOTO5 (1)

Scroll To Top