Monday February 27, 2017
Latest Updates

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ദുഖറോനോയും അനുസ്മരണ ശുശ്രൂഷയും മെയ് ഒന്നാം തീയതി

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ദുഖറോനോയും അനുസ്മരണ ശുശ്രൂഷയും  മെയ് ഒന്നാം തീയതി

ഡബ്ലിന്‍:ആകമാന സുറിയാനി ഓര്‍ത്തൊഡോക്‌സ് സഭയുടെ പരമ മേലധ്യക്ഷനായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാല്പ്പതാം ഓര്‍മ്മ ദിനവും അനുസ്മരണ ശുശ്രൂഷയും അയര്‍ലണ്ട് മേഖലാ അടിസ്ഥാനത്തില്‍ മെയ് മാസം ഒന്നാം തീയതി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളും ഒരുമിച്ച് ചേര്‍ന്ന് ആണ് ബാവായുടെ അനുസ്മരണ ദിവസം വി. കുര്‍ബ്ബാനയും പ്രത്യേക അനുസ്മരണ ശുശ്രൂഷയും നടത്തുന്നത്.

താലയിലുള്ള കില്‍നെമാ ഹാളില്‍ വച്ചാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാരംഭിക്കുന്ന വി. കുര്‍ബ്ബാനയിലും തുടര്‍ന്ന് നടത്തപ്പെടുന്ന പ്രത്യേക അനുസ്മരണ ശുശ്രൂഷയിലും സഭയുടെ അയര്‍ലണ്ടിലെ പാത്രിയര്‍ക്കല്‍ വികാരിയായ അഭി. കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

മൂന്ന് ശ്ലൈഹീക സന്ദര്‍ശനങ്ങളിലൂടെ മലങ്കര സഭാ മക്കളുടെ ഹ്യദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ ബാവായുടെ അനുസ്മരണം അഖില മലങ്കര അടിസ്ഥാനത്തില്‍ പുത്തങ്കുരിശില്‍ നടത്തപ്പെടുന്ന മെയ് മാസം ഒന്നാം തീയതി തന്നെയാണ് അയര്‍ലണ്ടിലും അനുസ്മരണ ചടങ്ങുകള്‍ നടത്തപ്പെടുന്നതെന്ന് അഭി. മോര്‍ യൗസേബിയോസ് തിരുമേനി പള്ളികള്‍ക്കയച്ച പ്രത്യേക കല്പ്പനയില്‍ ഓര്‍മ്മിപ്പിച്ചു.

യക്കോബായ സഭയിലെ വൈദീകര്‍ക്ക് പുറമേ, സഹോദരീ സഭകളില്‍ നിന്നുള്ള വൈദീകരും ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഫാ.ബിജു പാറെക്കാട്ടില്‍ അറിയിച്ചു

Scroll To Top