Tuesday January 17, 2017
Latest Updates

പരിശീലന മത്സരത്തില്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും; വരവറിയിച്ച് സഞ്ജു സാംസണ്‍

പരിശീലന മത്സരത്തില്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും; വരവറിയിച്ച് സഞ്ജു സാംസണ്‍

ലണ്ടന്‍: മിഡില്‍സക്‌സിനെതിരായ പരിശീലന മത്സരത്തില്‍ വിക്കറ്റ് കീപ്പറായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ വരവറിയിച്ചു. ധോണിയുടെ അഭാവത്തില്‍ കോഹ്ലി നയിച്ച മത്സരത്തില്‍ സഞ്ജു സാംസണ്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിങ്ങും അടക്കം നാല് വിക്കറ്റുകളില്‍ സഞ്ജു പങ്കാളിയായി. അതേസമയം സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മിഡില്‍സക്‌സിന്റെ ഇന്നിംഗ്‌സ് 135ല്‍ അവസാനിച്ചു. റോസ് നേടിയ ഇംഗ്ലീഷ് ടീം ഇന്ത്യയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. കോഹ്‌ലി (71), അമ്പാട്ടി റായുഡു (72) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

ഇംഗ്ലീഷ് ടീമായ മിഡില്‍സക്‌സിനു വേണ്ടി ജര്‍മന്‍ താരം ഒലി റയ്‌നര്‍ 32 റണ്‍സിന് നാലും രവി പട്ടേല്‍ 56 റണ്‍സിന് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാരില്‍ കരണ്‍ ശര്‍മ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ആര്‍!. അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll To Top