Sunday July 22, 2018
Latest Updates

പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ അയര്‍ലണ്ടില്‍ ഇനി ചാര്‍ജ് ഈടാക്കും

പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ അയര്‍ലണ്ടില്‍ ഇനി ചാര്‍ജ് ഈടാക്കും

ഡബ്ലിന്‍:കുടിവെളളം പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ ഇനി ചാര്‍ജ് ഈടാക്കും. ഐറി്ഷ് വാട്ടര്‍ വിതരണം നടത്തുന്ന വെള്ളത്തിനാണ് പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരിക.അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐറിഷ് വാട്ടര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്റെ നിരക്കുകളില്‍ ഈ വര്‍ഷം നാമമാത്രമായ വര്‍ധനവുപോലും ഉണ്ടാവില്ലെന്ന് ഐറിഷ് വാട്ടര്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ അടുത്ത വര്‍ഷം ആദ്യമാസത്തോടെ പരിധിയില്‍ കൂടുതലുള്ള  ജലോപയോഗത്തിന് പ്രത്യേക നിരക്ക് ഉണ്ടാകും.ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും മറ്റ് നിയമനടപടികളും അടുത്ത വര്‍ഷം ആദ്യം തന്നെയുണ്ടാകും.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട്ലക്ഷം ലിറ്ററിന് മുകളില്‍ ഉപയോഗിച്ചാല്‍ മാത്രം അധിക നിരക്ക് നല്‍കിയാല്‍ മതി. എന്നാല്‍ ഈ തീരുമാനം വലിയ പ്രതിഷേധത്തിന് കാരണമായേക്കുമെന്ന് സോളിഡാരിറ്റി ടിഡി പോള്‍ മര്‍ഫി അടക്കമുള്ളവര്‍ പറയുന്നു. ഐറിഷ് വാട്ടര്‍ വില വര്‍ദ്ധനവ് ജനങ്ങളെ ചൂഷണം ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top