Wednesday January 24, 2018
Latest Updates

പപ്പാ, തിരിച്ച് വരൂ, എനിക്ക് പപ്പയെ വേണം; എയര്‍ ഏഷ്യ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വൈറലാകുന്നു

പപ്പാ, തിരിച്ച് വരൂ, എനിക്ക് പപ്പയെ വേണം; എയര്‍ ഏഷ്യ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വൈറലാകുന്നു

ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റിന്റെ മകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു. എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റ് ഇറിയാന്റോയുടെ ഇളയ മകള്‍ ആഞ്ചെലയുടെ പോസ്റ്റാണ് വൈറലായത്. ‘പപ്പാ, തിരിച്ച് വരൂ, എനിക്ക് പപ്പയെ വേണം, എന്റെ പപ്പാ എന്റെ അടുത്തേക്ക് തിരിച്ച് വരൂ, പപ്പാ തിരിച്ചു വരൂ, പപ്പാ ഉറപ്പായും തിരിച്ച് വരണം’ എന്നാണ് ആഞ്ചെലയുടെ പോസ്റ്റ്. ക്യാപ്റ്റന്‍ ഇറിയാന്റോയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ ആറരയോടെ കാണാതായ വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. യാത്ര പുറപ്പെട്ടു മുക്കാല്‍ മണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Scroll To Top