Thursday September 21, 2017
Latest Updates

പപ്പടം വിളമ്പി ഇല്ലെന്നാരോപിച്ച് കല്യാണ പന്തലില്‍ കൂട്ടയടി

പപ്പടം വിളമ്പി ഇല്ലെന്നാരോപിച്ച് കല്യാണ പന്തലില്‍ കൂട്ടയടി

കോട്ടയം: പപ്പടം വിളമ്പി ഇല്ലെന്നാരോപിച്ച് കല്യാണ പന്തലില്‍ കൂട്ടയടി. കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് സംഭവം. മാഞ്ഞൂര്‍ സൗത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാഞ്ഞൂര്‍ സ്വദേശിയായ യുവതിയുടെയും ഉഴവൂര്‍ സ്വദേശിയായ യുവാവിന്റെയും വിവാഹമാണു അടിയില്‍ കലാശിച്ചത്. വരന്റെ ബന്ധുക്കള്‍ ഭക്ഷണം കഴിച്ചപ്പോള്‍ പപ്പടം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഉണ്ടായ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു.

അടി തുടങ്ങിയതോടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്ന സ്ത്രീകള് ഉള്‍പ്പെടെയുള്ളവര്‍ ഭയന്നോടി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കടുത്തുരുത്തിയില്‍നിന്നു പോലീസെത്തി ഏറ്റുമുട്ടിയ ഇരുപതോളം ആളുകളെ കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പോലീസുകാരുടെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പാക്കി. സ്‌കൂളിലെ ബെഞ്ചും ഡെസ്‌ക്കുമെല്ലാം ആക്രമണത്തില്‍ തകര്‍ന്നു. മദ്യലഹരിയില്‍ ആയിരുന്നവരാണ് പ്രശ്‌നമുണ്ടാക്കിയത്.

Scroll To Top