Tuesday May 23, 2017
Latest Updates

പന്നിപ്പനി: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ

പന്നിപ്പനി: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ

ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച്‌വണ്‍എന്‍വണ്‍ അപകടകരമാംവിധം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് യുഎഇയുടെ നിര്‍ദേശം. യുഎഇയിലെ 90 ലക്ഷം ആളുകളുള്ളതില്‍ 30 ശതമാനവും ഇന്ത്യന്‍ വംശജരാണ്. പന്നിപ്പനി പകര്‍ച്ചവ്യാധിയായതിനാല്‍ നാട്ടില്‍പോയി തിരികെ എത്തുന്നവരിലൂടെ ഇത് യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പോക്കും നിയന്ത്രിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഇന്ത്യയിലുള്ള യുഎഇ പൗരന്മാര്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശം ലഭിക്കുന്നതിനായി ഇന്ത്യയിലെ യുഎഇ എംബസിയുമായി ബന്ധപ്പെട്ടാല്‍ മതി. അവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജനുവരി ഒന്നുമുതലുള്ള മെഡിക്കല്‍ റിപോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 23,000 പേര്‍ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കൂടുതലായും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലുമാണ് .

ഇതിനോടകം തന്നെ ഗുജറാത്തില്‍ 302 പേരും രാജസ്ഥാനില്‍ 295 പേരും മധ്യപ്രദേശില്‍ 174 പേരും പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. തലസ്ഥാനമായ ഡെല്‍ഹിയില്‍ 3,299 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Scroll To Top