Tuesday September 25, 2018
Latest Updates

പനിയില്‍ മുങ്ങി അയര്‍ലണ്ട്;ഫ്‌ലൂ ബാധിച്ച് മരിച്ചത് പത്തോളം പേര്‍, ഭീകരത വ്യക്തമാക്കി ‘റെഡ് സോണ്‍’ മാപ്പിറക്കി എച്ച് എസ് ഇ.സൗജന്യ വാക്‌സിനുകള്‍ക്ക് രോഗവ്യാപനം തടയാനാവുന്നില്ലെന്നും ആക്ഷേപം 

പനിയില്‍ മുങ്ങി അയര്‍ലണ്ട്;ഫ്‌ലൂ ബാധിച്ച് മരിച്ചത് പത്തോളം പേര്‍, ഭീകരത വ്യക്തമാക്കി ‘റെഡ് സോണ്‍’ മാപ്പിറക്കി എച്ച് എസ് ഇ.സൗജന്യ വാക്‌സിനുകള്‍ക്ക് രോഗവ്യാപനം തടയാനാവുന്നില്ലെന്നും ആക്ഷേപം 

ഡബ്ലിന്‍:ഫ്‌ലൂവിനയും പനിയുടെയും പിടിയിലമര്‍ന്ന് അയര്‍ലണ്ട്.രാജ്യത്തമ്പാടും ഭീതി പടര്‍ത്തിയെത്തിയ പനിയുടെ നീരാളിപ്പിടുത്തത്തില്‍ ആശുപത്രി ബെഡുകള്‍ നിറഞ്ഞുകവിഞ്ഞു.ആതുര ശുശ്രൂഷകരും,സ്ഥാപനങ്ങളും നൂറുശതമാനം ജാഗ്രത കാട്ടിയിട്ടും
നിയന്ത്രിക്കാനാവാത്ത വിധം പനി ബാധിതരുടെ എണ്ണം കൂടുകയാണ്.

സൗജന്യമായി ലഭിക്കുന്ന സീസണല്‍ വാക്സിനുകള്‍ ഉപയോഗിച്ച് പനിവ്യാപനത്തെ തടയാനാവാത്തത് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുന്നു. അപ്രതീക്ഷിതമായി ഇന്‍ഫ്ലുവന്‍സ വൈറസിന്റെ വകഭേദമായ ബി യമാഗത (Influenza B Yamagata) വൈറസ് വ്യാപിക്കാന്‍ ആരംഭിച്ചതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.

രോഗികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന വിലയേറിയ വാക്സിന്‍ ഇതുവരെ എച്ച്എസ്ഇ വാങ്ങിയിട്ടില്ല. നിലവില്‍ ഹെല്‍ത്ത് ആന്റ് ദി നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ അഡൈ്വസറി കമ്മറ്റി നിര്‍ദ്ദേശിച്ച വാക്സിനാണ് എച്ച്എസ്ഇ നല്‍കുന്നത്. നിലവില്‍ ഇന്‍ഫ്ലുവന്‍സ ബി യമാഗത വ്യാപനത്തിനെതിരെ സാധാരണ വാക്സിന്‍ നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്തെ പ്രതിസന്ധിയിലാക്കും വിധത്തിലാണ് രാജ്യ വ്യാപകമായി പനി പടര്‍ന്നു പിടിച്ചിരിക്കുന്നത.് ആശുപ്ത്രികളില്‍ കിടക്കാന്‍ സ്ഥലമില്ലാതെ ട്രോളികളിലാണ് വലിയൊരു വിഭാഗം രോഗികളും കഴിയുന്നത്.

സ്‌കൂള്‍ അവധി കഴിഞ്ഞതിനാല്‍ കുട്ടികളിലേക്കും ഇന്‍ഫ്ലുവന്‍സ വൈറസ് വ്യാപിച്ചേക്കുമെന്ന ആശങ്കയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ട്. രോഗികളുടെ എണ്ണം മൂലം ആവശ്യമായ മരുന്നുകളും മറ്റും ലഭ്യമാകാത്തതും ആശുപത്രി അധികൃതരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

അയര്‍ലണ്ടിലെ പനി വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കി എച്ച്എസ്ഇ റെഡ് സോണ്‍ ഭൂപടം പുറത്തിറക്കി. പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇടം മുതല്‍ വ്യാപകമായി പനി പടര്‍ന്ന ഇടങ്ങള്‍ വരെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കടും ചുവപ്പ് നിറത്തിലുള്ളപ്രദേശത്താണ് ഏറ്റവും അധികം പനിബാധിതരുള്ളത്.

ഡിസംബര്‍ 18 മുതല്‍ 24 വരെയും ഡിസംബര്‍ 25 മുതല്‍ 31 വരെയുമുള്ള രണ്ടാഴ്ചകളിലെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് ഭൂപടങ്ങളാണുള്ളത്. ചിലയിടങ്ങളില്‍ പനി കൂടിയിട്ടുള്ളതായും ചിലയിടങ്ങളില്‍ കുറഞ്ഞിട്ടുളളതായും ഭൂപടം സൂചിപ്പിക്കുന്നു.

ഡിസംബര്‍ 18 മുതല്‍ 24 വരെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായി പനി പടരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍, മധ്യമേഖലകളില്‍ പ്രാദേശിക തലത്തില്‍ രോഗം വ്യാപിക്കുന്നുവെന്നും വടക്ക്പടിഞ്ഞാറ് ഭാഗത്ത് അപൂര്‍വ്വമാണെന്നും ദക്ഷിണപടിഞ്ഞാറ് ഭാഗത്ത് തീരെയില്ലെന്നും ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാഴ്ച കഴിഞ്ഞുള്ള ഭൂപടത്തിലും കാര്യമായ മാറ്റമൊന്നുമില്ല. എന്നാല്‍ അപൂര്‍വ്വമായി രോഗവ്യാപനുമുണ്ടായിരുന്ന വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും കൂടുതല്‍ പനിബാധ രേഖപ്പെടുത്തി.

പനി എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഓസി ഫ്ലൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ശക്തി പ്രാപിക്കുകയാണെന്നും എച്ച്എസ്ഇ വക്താവ് പറയുന്നു. പത്തില്‍ താഴെ പനിബാധിതര്‍ പനിബാധമൂലം മരിച്ചതായി എച്ച്.എസ്.ഇ ഞായറാഴ്ച അറിയിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ 170,000 ആളുകള്‍ക്കാണ് പനിബാധയുള്ളത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും രണ്ടര ഇരട്ടിയാണിത്. 300 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം പനിബാധിച്ച് മരിച്ചത്.പന്നിപ്പനിയും അയര്‍ലണ്ടില്‍ വ്യാപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Scroll To Top