Monday January 23, 2017
Latest Updates

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തേക്കും; നിധി ശേഖരം മ്യൂസിയമാക്കും

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തേക്കും; നിധി ശേഖരം മ്യൂസിയമാക്കും

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഇക്കാര്യം മന്ത്രിസഭാ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ഓഗസ്റ്റ് ആറിന് മുമ്പ് സുപ്രീം കോടതിയെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓഗസ്റ്റ് ആറിനാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്.

സുപ്രീംകോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയം ആക്കാനുള്ള ആശയം യാഥാര്‍ത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിധി ശേഖരം സംബന്ധിച്ച് വിവാദത്തില്‍ രാജകുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോടതിയിലെ കേസ് കഴിയുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll To Top