Sunday October 22, 2017
Latest Updates

പത്ത് ശതമാനം ഡബ്ലിന്‍ ബസ് റൂട്ടുകള്‍ യൂ കെ കമ്പനിയ്ക്ക് ,സ്വകാര്യവല്‍ക്കരണമെന്ന് തൊഴിലാളികള്‍ 

പത്ത് ശതമാനം ഡബ്ലിന്‍ ബസ് റൂട്ടുകള്‍ യൂ കെ കമ്പനിയ്ക്ക് ,സ്വകാര്യവല്‍ക്കരണമെന്ന് തൊഴിലാളികള്‍ 

ഡബ്ലിന്‍: : ഡബ്ലിനിലെ 10 ശതമാനം ബസ് റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള കരാര്‍ യുകെ കമ്പനിക്ക്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇന്നലെ നടത്തിയ ടെണ്ടറിലാണ് ബസ് റൂട്ടുകളുടെ ഫ്രാഞ്ചായിസി സ്വകാര്യ കമ്പനിക്ക് ലഭിച്ചത്.24 റൂട്ടുകളാണ് ഈ കമ്പനിക്ക് ലഭിച്ചത്.ഏതാനും റൂട്ടുകളില്‍ ബസ്സുകള്‍ നവംബറോടെ ആരംഭിക്കും.എല്ലാ റൂട്ടുകളിലും ബസ് ഓടിത്തുടങ്ങാന്‍ 2019 ഫെബ്രുവരിയാകും.ടെണ്ടര്‍ ലഭിച്ചെങ്കിലും കമ്പനിയുമായി എഗ്രിമെന്റ് ഒപ്പുവെച്ചിട്ടില്ല. ഇതിനിടെ,ഈ നടപടി സ്വകാര്യവല്‍ക്കരണം മുന്‍നിര്‍ത്തിയുള്ളതാണെന്നാരോപിച്ച് ഒരു വിഭാഗം തൊഴിലാളി സംഘടനകളും രംഗത്തുവന്നു

ഫ്രാഞ്ചായിസിക്കായി ഡബ്ലിന്‍ ബസും ടെണ്ടര്‍ നല്‍കിയിരുങ്കെിലും യുകെ കമ്പനിയാണ് കുറഞ്ഞ നിരക്ക് നല്‍കിയത്.ടെണ്ടര്‍ നഷ്ടപ്പെട്ടതില്‍ നിരാശയുണ്ടെന്ന് ഡബ്ലിന്‍ ബസ് അധികൃതര്‍ പറഞ്ഞു!.മറ്റ് നാല് കമ്പനികളും ഫ്രാഞ്ചായിസിക്കായി ടെണ്ടറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യുകെ കമ്പനി മാത്രമേ ബസ് ഡിപ്പോയുടെ വാഗ്ദാനം നല്കിയിരുന്നുള്ളു.

ലണ്ടനിലെ 25% ബസ് സര്‍വീസുകളും ബ്രിട്ടനിലെ ഏഴ് ശതമാനം പ്രാദേശിക ബസ് സര്‍വീസുകളും ഈ കമ്പനിയുടെ വകയാണ്.ഒരു വര്‍ഷത്തിനുള്ളില്‍ ബസ് ഡിപ്പോ പ്രദാനം ചെയ്യേണ്ടതുണ്ട്.

അതേസമയം.ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു.നാഷണല്‍ ബസ് ആന്റ് റെയില്‍ യൂണിയന്‍ ടെണ്ടര്‍ നടപടിക്കെതിരെ രംഗത്തുവന്നു.ഡബ്ലിന്‍ ബസിന് ടെണ്ടര്‍ ലഭിക്കാത്തത് നിരാശപ്പെടുത്തുതാണെന്നു പറഞ്ഞ എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ഡെര്‍മോട് ഒ ലിയറി ഇപ്പോഴത്തെ നടപടിയിലൂടെ കുറച്ചു ബസ് റൂട്ടുകളെ സ്വകാര്യവല്‍ക്കരിച്ചുവെന്നും കുറ്റപ്പെടുത്തി.യാത്രക്കാര്‍ക്ക് ഒരു ഗുണവും ലഭിക്കില്ലെന്ന് എസ്ഐപിടിയു സെക്ടര്‍ ഓര്‍ഗനൈസര്‍ പറഞ്ഞു.ഇനി മേല്‍ ഇത്തരത്തിലുള്ള സ്വകാര്യവല്‍ക്കരണ നടപടികളെ എതിര്‍ക്കുമെന്നും സംഘടന അറിയിച്ചു.

എന്നാല്‍ യാത്രക്കാര്‍ക്കും പൊതുഗതാഗത രംഗത്തിനും ഊര്‍ജം കൈവരുത്തുന്നതാണ് പുതിയ തീരുമാനമെന്ന് എന്‍ടിഎ ചീഫ് എക്സിക്യൂട്ടീവ് ആന്‍ ഗ്രഹാം പറഞ്ഞു.

ഡബ്ലിനു പുറത്തെ ഉള്‍നാടുകളിലേക്ക് സര്‍വീസ് നടത്തുന്ന 24 റൂട്ടുകളാണ് ഫ്രാഞ്ചായിസികള്‍ക്ക് നല്‍കിയത്.ബ്രേന്യൂടൗണ്‍മൗണ്ട് കെന്നഡി,ബ്ലഞ്ചാര്‍ഡ്സ് ടൗണ്‍,താല ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയ റൂട്ടുകള്‍ അവയിലുള്‍പ്പെടുന്നു.ഇവയില്‍ സിറ്റി കേന്ദ്രത്തിലേക്കുള്ള ഒരെണ്ണം പോലുമില്ല.

യൂ കെ കമ്പനിയ്ക്ക് വിട്ടു കൊടുക്കുന്ന റൂട്ടുകളുടെ ലിസ്റ്റ് 
17 Rialto to Blackrock

17a Blanchardstown Centre to Kilbarrack

18 Palmerstown(Old Lucan Road)to Sandymount

33a Swords to Balbriggan

33b Swords to Portrane

45a Dún Laoghaire (Rail Station)to Ballywaltrim

59 Dún Laoghaire to Mackintosh Park

63 Dún Laoghaire to Kilternan

75 The Square Tallaght to Dún Laoghaire

76 Chapelizod to Tallaght (The Square)

76a Blanchardstown Centre to Tallaght (The Square)

102 Sutton station to Dublin Airport

04 Clontarf Road (Conquer Hill) to Santry (Shanard Road)

111 Loughlinstown Park to Dún Laoghaire

114 Ticknock to Blackrock Station

161 Dundrum Luas Station to Rockbrook

184 Bray Rail station to Newtownmountkennedy

185 Bray Railstation to Shop River (Enniskerry)

220 Ballymun (Shangan Road) to Lady’s Well Road

236 Blanchardstown Centre to Damastown

238 Tyrrelstown to Lady’s Well Road

239 Blanchardstown Centre to Liffey Valley Shopping Centre

270 Blanchardstown Centre to Dunboyne

New Route

175 Citywest to UCD

 

 

Scroll To Top